തുവ്വക്കോട് എൽ.പി സ്കൂൾ വാർഷികം

കൊയിലാണ്ടി: തുവ്വക്കോട് എൽ.പി സ്കൂൾ വാർഷികാഘോഷം മാർച്ച് 28ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സാംസ്കാരിക സംഗമം നാലുമണിക്ക് എം.പി. വീരേന്ദ്രകുമാർ ഉദ്ഘാടനം ചെയ്യും. നഴ്സറി കലോത്സവം, യാത്രയയപ്പ് സമ്മേളനം, പുരസ്കാര സമർപ്പണം, മരമുത്തശ്ശി പ്രഖ്യാപനം, എൻഡോവ്മ​െൻറ് വിതരണം, മാജിക് നൈറ്റ്, സംഗീത രാവ് എന്നിവ നടക്കും. ഇ. അനിൽകുമാർ, രാധാകൃഷ്ണൻ കാര്യാവിൽ, സി. അജയൻ, എം. രാമചന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.