ചെങ്ങോടുമല മനുഷ്യമതിൽ: വിളംബര റാലി

പേരാമ്പ്ര: കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ചെങ്ങോടുമലയിൽ കരിങ്കൽ ഖനനം നടത്തുന്നതിനെതിരെ വെള്ളിയാഴ്ച രാവിലെ 10ന് ചെങ്ങോടുമല സംരക്ഷണ മനുഷ്യമതിൽ തീർക്കുന്നതി​െൻറ വിളംബര ജാഥ നടത്തി. എ. ദിവാകരൻ നായർ ഫ്ലാഗ് ഓഫ് ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം ടി.കെ. രഗിൻലാൽ അധ്യക്ഷത വഹിച്ചു. നരയം കുളം അരട്ടൻകണ്ടിപാറ, പുളിയോട്ടുമുക്ക്, മൂലാട് എന്നിവിടങ്ങളിലെ സ്വീകരണത്തിനു ശേഷം കൂട്ടാലിടയിൽ സമാപിച്ചു. പി.കെ. ബാലൻ, വി.എം. അഷ്റഫ്, കെ.എം. നസീർ, മധുസൂദനൻ വേട്ടൂണ്ട, പ്രശാന്ത് നരയംകുളം, ടി.പി. രവീന്ദ്രൻ, ടി.കെ. ചന്ദ്രൻ, വി.എ. രാജേഷ്, കെ.പി. പ്രകാശൻ, മധു കൂട്ടാലിട, ഫൈസൽ പാലോളി, പി.സി. ദിലീഷ്, ടി.എൻ. നൗഷാദ്, രാജൻ നരയംകുളം, കെ.എൻ.സി. ഷിബു, ലിനീഷ് നരയംകുളം എന്നിവർ സംസാരിച്ചു. റോഡ് ഗതാഗതത്തിനു തുറന്നുകൊടുത്തു പേരാമ്പ്ര: തകർന്നു കുണ്ടും കുഴിയുമായി കിടന്നിരുന്ന റോഡ്‌ നന്നാക്കി ഗതാഗതത്തിനു തുറന്നുകൊടുത്തു. ചക്കിട്ടപാറ-കുളത്തുവയൽ റോഡി​െൻറ അങ്ങാടി ഭാഗമായ 120 മീറ്ററാണ് കോൺക്രീറ്റ് ചെയ്തു നന്നാക്കിയത്. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് എട്ടു ലക്ഷം രൂപ വകയിരുത്തിയാണ് പ്രവൃത്തി നടത്തിയത്. പ്രസിഡൻറ് ഷീജ ശശി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് കെ. സുനിൽ അധ്യക്ഷത വഹിച്ചു. റോഡ്‌ നന്നാക്കാനായി ശ്രമംനടത്തിയ സി.പി.എം നേതാവ് പള്ളുരുത്തി ജോസഫ്, പി.പി. രഘുനാഥ്, ഇ.എം. ശ്രീജിത്ത് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.