വയൽ മണ്ണിട്ട്​ നികത്തുന്നത്​ ഉദ്യോഗസ്​ഥരും നാട്ടുകാരും ചേർന്ന്​ തടഞ്ഞു

ബാലുശ്ശേരി: കിനാലൂർ വില്ലേജിൽപെട്ട കേളിക്കര പ്രദേശെത്ത എടത്തിൽപടി നിലം വയൽ മണ്ണിട്ട് നികത്തുന്നതും മണ്ണ് കിളച്ച് തരംമാറ്റുന്നതും ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് തടഞ്ഞു. പുറ്റങ്ങൽ താഴെ താമസിക്കുന്ന ചാക്യോളി ബഷീർ മകൾക്കു വീടുപണിയാനായാണ് ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട വയൽ മണ്ണിട്ട് നികത്താൻ തുടങ്ങിയത്. കേളീക്കര െറസിഡൻറ്സ് അസോസിയേഷൻ നൽകി പരാതിയെ തുടർന്ന് താമരശ്ശേരി താലൂക്ക് തഹസിൽദാർ വില്ലേജ് ഒാഫിസ് മുഖാന്തരം കഴിഞ്ഞദിവസം സ്റ്റോപ്മെമ്മോ നൽകിയ ഭൂമിയിലാണ് മണ്ണിട്ടുനികത്തൽ പണി നടന്നത്. വെള്ളിയാഴ്ച രാവിലെ പനങ്ങാട് കൃഷി ഒാഫിസർ മനോജ്കുമാർ, കിനാലൂർ വില്ലേജ് ഒാഫിസർ പ്രിയകുമാർ, വാർഡ് മെംബർ കെ. ദേവേശൻ, എ.എസ്. ബൈജു, വാർഡ് വികസന സമിതി കൺവീനർ കെ.െക. പത്മനാഭൻ എന്നിവർ സ്ഥലത്തെത്തിയാണ് പ്രവൃത്തി തടഞ്ഞത്. വയലിൽ ഇറക്കിയ മണ്ണ് നീക്കംചെയ്യാനും മറ്റു പ്രവൃത്തികൾ നിർത്തിവെക്കാനും ഉദ്യോഗസ്ഥർ സ്ഥലമുടമക്ക് നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.