ജലം, ജീവിതം/ ഇന്ന്​ KC യിൽ വരേണ്ട വാർത്തയും പടവും

വേനലിനൊരുങ്ങി കുടുംബശ്രീ കുപ്പിവെള്ളം കോഴിക്കോട്: ചെറിയ കുപ്പികളിൽ കുടുംബശ്രീ കുപ്പിവെള്ളം ലഭിക്കുന്ന ആദ്യ നഗരമാവാൻ കോഴിക്കോട്. വലിയ കുപ്പികളിലുള്ള കുടിവെള്ള വിതരണത്തിന് ലഭിച്ച സ്വീകാര്യതയാണ് ഒന്നും രണ്ടും ലിറ്ററി​െൻറയും 500 മില്ലിയുടെയും കുപ്പികളിൽ കുടിവെള്ള വിതരണം തുടങ്ങാൻ പ്രചോദനമായത്. ഇതിനുള്ള പദ്ധതിരേഖ തയാറായി. വലിയ കുപ്പികളിൽ നഗരസഭയുടെ കുടുംബശ്രീ വഴിയുള്ള കുടിവെള്ളം ഇൗ വേനലിൽ നഗരത്തിൽ ഇതിനകം പുതുമ തീർത്തുകഴിഞ്ഞു. പഴയ കോർപറേഷൻ ഒാഫിസിൽ ആരംഭിച്ച 30 ലക്ഷത്തി​െൻറ ആധുനിക പ്ലാൻറിൽനിന്ന് ലിറ്ററിന് 20 രൂപെവച്ച് ദിവസം 400 കുപ്പി വെള്ളമാണ് നഗരത്തിൽ 'തീർഥം' എന്ന ലേബലിൽ വിതരണം ചെയ്യുന്നത്. കുടിവെള്ള വിതരണത്തിന് കഴിഞ്ഞ ദിവസം ഒരു വാഹനം കൂടിയായി. ആവശ്യക്കാർ ഏറിവന്നതോടെയാണ് പദ്ധതി വിപുലീകരിക്കുന്നത്. എലത്തൂരിൽ പുതിയ കുടിവെള്ള പ്ലാൻറ് മാർച്ചിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. അഞ്ചു സ്ത്രീകൾ അംഗങ്ങളായ സിറ്റി വാട്ടർ ഗ്രൂപ്പിനാണ് പദ്ധതി നേതൃത്വം. പടം- dog corporation caption കോഴിക്കോട് നഗരസഭ ഒാഫിസ് വളപ്പിൽ വെള്ളം കിനിയുന്ന പൈപ്പിൽനിന്ന് ദാഹമകറ്റുന്ന തെരുവുനായ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.