​ േദശീയ ബധിര ക്രിക്കറ്റ്​ ചാമ്പ്യന്മാർക്ക്​ സ്വീകരണം നൽകി

േദശീയ ബധിര ക്രിക്കറ്റ് ചാമ്പ്യന്മാർക്ക് സ്വീകരണം കോഴിക്കോട്: അഹ്മദാബാദിൽ വെച്ച് മാർച്ച് നാലു മുതൽ 10വരെ നടന്ന ദേശീയ ബധിര ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ ജേതാക്കളായ കേരള ടീമിൽ കോഴിക്കോട് ജില്ലയിൽനിന്ന് പെങ്കടുത്ത ജൂബിൽ എം.പി, അബ്ദുൽ ജബ്ബാർ, ടി.വിനിഷ എന്നിവർക്ക് ജില്ല സ്പോർട്സ് കൗൺസിൽ ഒാഫ് ദി ഡഫി​െൻറ ആഭിമുഖ്യത്തിൽ കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ സ്വീകരണം നൽകി. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് കെ.ജെ. മത്തായി ഉദ്ഘാടനം ചെയ്തു. വിജയികൾക്ക് കാഷ് അവാർഡും ട്രോഫിയും നൽകി. സംസ്ഥാന സ്പോർട്സ് കൗൺസിൽ ഒാഫ് ദി ലെഫ് ചെയർമാൻ പി.കെ. തങ്കച്ചൻ അധ്യക്ഷത വഹിച്ചു. എ. മൂസഹാജി, എ.കെ. മുഹമ്മദ് അഷ്റഫ്, സി. ശശിധരൻ, പി. ഷഫീഖ്, ഇല്യാസ് സി.ടി, കെ.ജെ. സതീഷ്കുമാർ, മുരളി, വിദ്യ സതീഷ്കുമാർ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന പ്രസിഡൻറ് ഷാനവാസ് ഷിനിക്കോട് സ്വാഗതവുംസെക്രട്ടറി ലോറൻസ് പി.കെ. നന്ദിയുംപറഞ്ഞു. ഫോേട്ടാ: vanithacricketW ദേശീയ ക്രിക്കറ്റിൽ പെങ്കടുത്ത താരങ്ങൾക്ക് സ്വീകരണം നൽകിയപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.