റീസെറ്റ്​ യൂത്ത്​വിങ്​ രൂപവത്​കരിച്ചു

പാലേരി: ചങ്ങരോത്ത് പഞ്ചായത്തിൽ വിദ്യാഭ്യാസ, ജീവകാരുണ്യ പ്രവർത്തനത്തിൽ സജീവമായി പ്രവർത്തിക്കുന്ന റീസെറ്റിന് യൂത്ത്വിങ് നിലവിൽ വന്നു. കെ.എം. സാബു അധ്യക്ഷത വഹിച്ചു. ടി. സലീം വിഷയാവതരണം നടത്തി. സി.എച്ച്. ഇബ്രാഹീംകുട്ടി, കെ.വി. കുഞ്ഞിരാമൻ, ആർ. സീന, എസ്. സുനന്ദ്, ഗംഗാധരൻ, ടി.പി. മുകുന്ദൻ, അബ്ദുൽബാരി, സജീഷ്, ഫൈറൂസ്, ലിർഷാദ്, റാഷിദ്, ശിഹാബ് കന്നാട്ടി എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ഇ. ബിജു മാസ്റ്റർ (പ്രസി), ശിഹാബ് കന്നാട്ടി (ജന. സെക്ര), എൻ.ടി. ഷാഹുൽ (ട്രഷറർ). മെഡിക്കൽ ക്യാമ്പ് പാലേരി: നക്ഷത്ര സാംസ്കാരിക കൂട്ടായ്മ പാലേരി ടൗണിൽ സംഘടിപ്പിച്ച മെഗാ മെഡിക്കൽ ആൻഡ് രക്തഗ്രൂപ് നിർണയ ക്യാമ്പ് പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എ.സി. സതി ഉദ്ഘാടനം ചെയ്തു. കെ.വി. സീതാനാഥ് അധ്യക്ഷത വഹിച്ചു. മലബാർ മെഡിക്കൽ കോളജ്, ആഞ്ജനേയ െഡൻറൽ കോളജ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടന്നത്. എൻ.പി. വിജയൻ, എം. വിശ്വൻ, നടുക്കണ്ടി മൊയ്തു, ഭാസ്കരൻ മാസ്റ്റർ, ശിഹാബ് കന്നാട്ടി, ശ്രീനി മനത്താനത്ത്, മുസ്തഫ, പി.പി. നാണു, റീന വാഴയിൽ കടവത്ത് എന്നിവർ സംസാരിച്ചു. സെക്രട്ടറി ഏരത്ത് സുധീഷ് സ്വാഗതവും ട്രഷറർ രാജീവൻ മരുതോളി നന്ദിയും പറഞ്ഞു. 250ലധികം പേർ ചികിത്സ തേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.