ചുവരുകളും മേൽക്കൂരയും പ്ലാസ്​റ്റിക്​ കൊണ്ട് മറച്ച് കുറുമരുകണ്ടി ബദൽ വിദ്യാലയം

ഈങ്ങാപ്പുഴ: കുറുമരുകണ്ടി ആദിവാസി കോളനിക്ക് സമീപം പ്ലാസ്റ്റിക് കൊണ്ട് ചുവരുകളും മേൽക്കൂരയും മറച്ച് ഒരു ബദൽ വിദ്യാലയം. സുരക്ഷിതമല്ലാത്ത സ്ഥലത്ത് നിർമിച്ച ഈ വിദ്യാലയത്തിന് വർഷകാലത്ത് മലവെള്ള ഭീഷണിയുമുണ്ട്. എട്ടുകൊല്ലം മുമ്പ് ഉരുൾപൊട്ടിയുണ്ടായ മലവെള്ളപ്പാച്ചിലിൽ മണ്ണൊലിച്ചുപോയ സ്ഥലത്താണ് ബദൽ വിദ്യാലയം. കൊടുവള്ളി ബി.ആർ.സിയുടെ പരിധിയിലാണ് ഇത്. ദൂരെയുള്ള സ്കൂളിൽ പോയി പഠിക്കാൻ സൗകര്യമില്ലാത്ത കുട്ടികൾക്ക് വേണ്ടിയാണ് ബദൽ വിദ്യാലയം ഇവിടെ സ്ഥാപിച്ചത്. ബി.ആർ.സിയുടെ കീഴിൽ മറ്റു 12 ബദൽ വിദ്യാലയങ്ങൾകൂടി പ്രവർത്തിക്കുന്നുണ്ട്. അവയിൽ ഏറ്റവും സൗകര്യമില്ലാത്തതും ചെറിയ കാറ്റോ മഴയോ വന്നാൽ അപ്രത്യക്ഷമാകുന്ന വിധത്തിലുമാണ് ഈ വിദ്യാലയം. ഭക്ഷണം പാകം ചെയ്യാൻ സൗകര്യമില്ലാത്തതിനാൽ അധ്യാപികയുടെ വീട്ടിൽനിന്ന് കുട്ടികൾക്ക് വേണ്ട ഭക്ഷണം പാകം ചെയ്ത് കൊണ്ടുവരുകയാണ്. കഴിഞ്ഞ സെപ്റ്റംബറിൽ ജില്ല കലക്ടർ യു.വി. ജോസ് കോളനി സന്ദർശിച്ചപ്പോൾ ബദൽ വിദ്യാലയം സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാൻ നിർദേശം നൽകിയിരുന്നു. കോളനിയിൽ സാംസ്കാരിക നിലയം പണിത് വിദ്യാലയം അവിടേക്ക് മാറ്റാനാണ് നിർദേശിച്ചത്. എന്നാൽ, ആറുമാസമായിട്ടും കെട്ടിടത്തി​െൻറ തൂണുകൾ മാത്രമാണ് പണി തീർന്നത്. ശക്തമായ കാറ്റോടുകൂടി മഴയെത്തിയാൽ ഓടിപ്പോയി കയറി നിൽക്കാൻ തൊട്ടടുത്തു വീടുകളുമില്ല. ൈട്രബൽ വകുപ്പാണ് സാംസ്കാരിക നിലയത്തി​െൻറ പണി നടത്തുന്നത്. ജില്ലയിൽ മറ്റ് ഏഴ് കോളനികളിൽ നിർമാണ പ്രവൃത്തി നടക്കുന്നതു കൊണ്ടാണ് പണികൾ നീളുന്നതെന്ന് ൈട്രബൽ വകുപ്പ് അധികൃതർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.