ഇന്ദ്രനീലോത്സവം സമാപിച്ചു

മുക്കം: പൂവാറൻതോട് ഗവ.എൽ.പി സ്കൂൾ 45ാം വാർഷികം (ഇന്ദ്രനീലോത്സവ് - 2018) കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, സോളി ജോസഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻറ് ടെന്നീസ് ചോക്കാട്ട് അധ്യക്ഷത വഹിച്ചു. സാംസ്കാരിക സമ്മേളനം, കലാപരിപാടികൾ, കാലിക്കറ്റ് ചിരിമ അവതരിപ്പിച്ച നൃത്തസംഗീതഹാസ്യ വിരുന്ന് എന്നിവ അരങ്ങേറി. വിദ്യാർഥികൾ തയാറാക്കിയ കൈയെഴുത്തു മാഗസിനുകളുടെ പ്രകാശനം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഏലിയമ്മ ഇടമുളയിൽ നിർവഹിച്ചു. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച അപർണ റോയി, പി.എച്ച്. മുഹമ്മദ്, പൊന്നമ്മ പത്മനാഭൻ, ലൂക്കോസ് നെല്ലിക്കൽ, ടി.എ. അജാസ് എന്നിവരെ വാർഡ് മെമ്പർ സണ്ണി പെരുകിലം തറപ്പേൽ പൊന്നാട അണിയിച്ചു. കുന്ദമംഗലം ബി.പി.ഒ. സുഭാഷ് പൂനത്ത് മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി രാജ് ലാൽ തോട്ടുവാൽ റിപ്പോർട്ട് അവതരിപ്പിച്ചു. ഫാ. ലിബിൻ നെടുമല, റാഷിദ് സഖാഫി, എൻ.കെ. അബ്ദുറഹിമാൻ, ശശികുമാർ മുണ്ടാട്ട് നിരപ്പേൽ, റിബിൻ തേക്കുംകാട്ടിൽ, ജോളി തെക്കേകര, ബിജു ആനപ്പാറ, രജിത ദിലീപ്, ബിജു വലിയ മൈലാടിയിൽ, ഡാനിഷ് കെ. സലാം എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ. മുഹമ്മദ് ഷാഫി സ്വാഗതവും ആർ. സിമ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.