റെൻസ്​ഫെഡ്​ അവകാശ പ്രഖ്യാപന ധർണ

കോഴിക്കോട്: രജിസ്ട്രേഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ 'റെൻസ്ഫെഡ്' ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോഴിക്കോട് കോർപറേഷന് മുന്നിൽ അവകാശ പ്രഖ്യാപന ധർണ നടത്തി. സംസ്ഥാന കോഒാഡിനേഷൻ കമ്മിറ്റി ചെയർമാൻ കെ. മനോജ് ഉദ്ഘാടനം ചെയ്തു. റെൻസ്ഫെഡ് ജില്ല സെക്രട്ടറി സുധർമൻ സ്വാഗതം പറഞ്ഞു. കെ. മധുസൂദനൻ, പി. ചാത്തുണ്ണി, കെ.പി. സുമിദ്, ഫൈസൽ ബാലുശ്ശേരി, സുധീഷ് കുമാർ, വി.സി. നാരായണൻ നമ്പ്യാർ, കെ. മുസ്തഫ, പി. പ്രമോദ് കുമാർ, സി. വിനായകൻ തുടങ്ങിയവർ സംസാരിച്ചു. 'ഒാർമകളുടെ പുസ്തകം' ഡോക്യുമ​െൻററി നാളെ കോഴിക്കോട്: കവിയും പ്രഭാഷകനുമായ ആലേങ്കാട് ലീലാകൃഷ്ണ​െൻറ സർഗാത്മക ജീവിതം അടയാളപ്പെടുത്തുന്ന ഡോക്യുഫിക്ഷൻ -'ഒാർമകളുടെ പുസ്തകം' വ്യാഴാഴ്ച അളകാപുരിയിൽ പ്രദർശിപ്പിക്കും. സർഗവേദി കോഴിക്കോടി​െൻറ ആഭിമുഖ്യത്തിൽ വൈകീട്ട് 4.30ന് നടക്കുന്ന ചടങ്ങിൽ നോവലിസ്റ്റ് സി. രാധാകൃഷ്ണൻ, സാഹിത്യ അക്കാദമി വൈസ് ചെയർപേഴ്സൻ ഖദീജ മുംതാസ് തുടങ്ങിയവർ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.