പ്രാദേശിക പത്രപ്രവർത്തകരെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തണം

കൊടുവള്ളി: പ്രാദേശിക പത്രപ്രവർത്തകരെ ക്ഷേമനിധിയിൽ ഉൾപ്പെടുത്തണമെന്ന് കൊടുവള്ളി പ്രസ്ക്ലബ് വാർഷിക ജനറൽബോഡി ആവശ്യപ്പെട്ടു. ബഷീർ ആരാമ്പ്രം അധ്യക്ഷത വഹിച്ചു. കെ.കെ.എ. ജബ്ബാർ, പി.സി. മുഹമ്മദ്, എൻ.പി.എ. മുനീർ, കെ.കെ. ശൗക്കത്ത്, എം. അനിൽകുമാർ, എം. ഇല്യാസ്, അഖിൽ താമരശ്ശേരി എന്നിവർ സംസാരിച്ചു. അഷ്റഫ് വാവാട് സ്വാഗതവും എ.കെ. ലോഹിതാക്ഷൻ നന്ദിയും പറഞ്ഞു. ഭാരവാഹികൾ: കെ.കെ.ഐ. ജബ്ബാർ (പ്രസി), എ.കെ. ലോഹിതാക്ഷൻ, പി.സി. മുഹമ്മദ് (വൈസ് പ്രസി), അഷ്റഫ് വാവാട് (സെക്ര), എം. ഇല്യാസ്, എം. അനിൽകുമാർ ( ജോ. സെക്ര), ബഷീർ ആരാമ്പ്രം (ട്രഷ). ഇരുതുള്ളി പുഴയില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി എടുക്കണം - ജാഗ്രത സമിതി കൊടുവള്ളി: പ്രദേശത്തെ പ്രധാന ജല സ്രോതസ്സായ ഇരുതുള്ളിപ്പുഴയില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കളരാന്തിരി സൗത്ത് ജാഗ്രത സമിതി യോഗം ആവശ്യപ്പെട്ടു. കല്‍പള്ളി കടവ് വെളിമണ്ണ പാലത്തിന് സമീപത്താണ് കോറി മാലിന്യം, തെങ്ങി​െൻറ വേരുകള്‍, ടൈല്‍സ് കഷണങ്ങള്‍, കോണ്‍ക്രീറ്റ് മാലിന്യം തുടങ്ങിയവ തള്ളിയത്. മാലിന്യം തള്ളിയതിനാൽ ഇൗ ഭാഗത്ത് പുഴയില്‍ നീരൊഴുക്ക് തടസ്സപ്പെട്ടു. ജില്ല കലക്ടര്‍, പൊലീസ്, തഹസില്‍ദാര്‍ ഇറിഗേഷന്‍ തുടങ്ങിയവര്‍ക്ക് പരാതി നല്‍കാനും യോഗം തീരുമാനിച്ചു. ജാഗ്രത സമിതി അംഗങ്ങള്‍ മാലിന്യം തള്ളുന്ന സ്ഥലം സന്ദര്‍ശിച്ചു. കൗണ്‍സിലര്‍ പി. അനീസ് അധ്യക്ഷത വഹിച്ചു. എം.വി. മജീദ്, എ.കെ. മുഹമ്മദ്, സി.പി. അഷ്‌റഫ്, സി.പി. അശോകന്‍, യു.കെ. സുബൈര്‍, അബ്ദുറഹിമാന്‍, കെ.ടി. സാബിത് എന്നിവർ സംസാരിച്ചു. ബാലറ്റിലേക്ക് മടങ്ങണം -ഐ.എൻ.എൽ കൊടുവള്ളി: ഇലക്ട്രോണിക് വോട്ടുയന്ത്രങ്ങൾ ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപം ശക്തമായ സാഹചര്യത്തിൽ പഴയ ബാലറ്റ് വോട്ട് രീതിയിലേക്ക് മാറണമെന്ന കോൺഗ്രസി​െൻറയും മറ്റു പ്രതിപക്ഷ പാർട്ടികളുടെയും ആവശ്യം സ്വാഗതാർഹമാണെന്ന് ഐ.എൻ.എൽ പന്നൂർ ടൗൺ കമ്മിറ്റി അഭിപ്രായപ്പെട്ടു. കിഴക്കോത്ത് പഞ്ചായത്ത്‌ ഐ.എൻ.എൽ ജനറൽ സെക്രട്ടറി വഹാബ് മണ്ണിൽകടവ് ഉദ്ഘാടനം ചെയ്തു. സി.എ. റസാഖ് അധ്യക്ഷത വഹിച്ചു. ടി.പി. അബ്ദുറഹ്മാൻ, കെ. സൈതൂട്ടി, കെ.സി. ഷാഫി, പി. ആലി എന്നിവർ സംസാരിച്ചു. കെ.സി. മുഹമ്മദ് സ്വാഗതവും യു.പി. മൊയ്‌തീൻകുട്ടി നന്ദിയും പറഞ്ഞു. ഭാരവാഹികൾ: സി.എ. റസാഖ് മാസ്റ്റർ (പ്രസി), ടി.പി. അബ്ദുറഹ്മാൻ, കെ.സി. സുലൈമാൻ (വൈസ് പ്രസി), കെ.സി. മുഹമ്മദ്‌ (ജ.സെക്ര), കെ.സി. ഷാഫി, പി. ആലി (സെക്ര), കെ. സൈതൂട്ടി (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.