പിണറായി സർക്കാറി​​െൻറത്​ മദ്യ മുതലാളിമാർക്ക്​ വേണ്ടിയുള്ള ഭരണം ^ഫാ. തോമസ്​ തൈതോട്ടം

പിണറായി സർക്കാറി​െൻറത് മദ്യ മുതലാളിമാർക്ക് വേണ്ടിയുള്ള ഭരണം -ഫാ. തോമസ് തൈതോട്ടം ബാലുശ്ശേരി: മദ്യ മുതലാളിമാർക്ക് വേണ്ടിയുള്ള ഭരണമാണ് പിണറായി സർക്കാറി​െൻറതെന്ന് കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡൻറ് ഫാ. തോമസ് തൈതോട്ടം. സർക്കാറി​െൻറ ജനദ്രോഹ നയത്തിനെതിരെ ആഞ്ഞടിക്കാൻ ജനങ്ങൾ സജ്ജരാകണമെന്നും അദ്ദേഹം പറഞ്ഞു. സർക്കാറി​െൻറ ജനദ്രോഹ മദ്യനയത്തിനെതിരെ ജില്ലയിൽ 100 ദിക്കിൽ പൊതുയോഗത്തി​െൻറയും ബാലുശ്ശേരിയിൽ വിദേശ മദ്യഷാപ്പ് പൂട്ടിയതി​െൻറയും മൂന്നാം വാർഷികവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. പ്രഫ. ഒ.ജെ. ചിന്നമ്മ, പ്രഫ. ടി.എം. രവീന്ദ്രൻ, മാഹിൻ നെരോത്ത്, കുര്യൻ ചെമ്പനാരി, കെ. മനോജ്, െക. ബീന, പൊയിലിൽ കൃഷ്ണൻ എന്നിവർ സംസാരിച്ചു. സ്വാതന്ത്ര്യ സമര സേനാനി ഒ.വി. പിറുങ്ങൻ, പാറുക്കുട്ടി ടീച്ചർ, ഒളവണ്ണ അസീസ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഭരതൻ സ്വാഗതവും കെ.പി. മനോജ് നന്ദിയും പറഞ്ഞു. കാപ്ഷൻ Balu66 സർക്കാറി​െൻറ ജനദ്രേഹ മദ്യനയത്തിനെതിരെ ജില്ലയിൽ 100ദിക്കിൽ നടന്ന പൊതുയോഗ പരിപാടിയുടെ ഉദ്ഘാടനം ബാലുശ്ശേരിയിൽ കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡൻറ് ഫാ. തോമസ് തൈതോട്ടം നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.