'റോഡിൽ കുളംപോലെ കനാൽവെള്ളം' ചാലിൽതാഴം റോഡിൽ യാത്രാദുരിതം

കക്കോടി: ഈട്ടുകുളം-ചാലിൽതാഴം റോഡിൽ കരമംഗലം ക്ഷേത്രത്തിനു സമീപം അക്വഡക്ടിൽനിന്നു ചോരുന്ന കനാൽവെള്ളം റോഡിൽ കെട്ടിക്കിടക്കുന്നതിനാൽ യാത്രാദുരിതം. കുറ്റ്യാടി പദ്ധതിയുടെ അക്വഡക്ട് കടന്നുപോകുന്നതിനാൽ വലിയ വാഹനങ്ങളുടെ മുകൾ ഭാഗം തട്ടാതിരിക്കാൻ റോഡ് താഴ്ത്തി നിർമിച്ച ഭാഗത്തെ വെള്ളക്കെട്ടാണ് യാത്രക്കാരെ വലക്കുന്നത്. വർഷങ്ങളായി ദുരിതം തുടരുന്നു. അക്വഡക്ടിൽനിന്ന് റോഡിലേക്ക് ഒഴുകുന്ന വെള്ളം ഒഴിഞ്ഞുപോകാതെ ഇവിടെ കെട്ടിക്കിടക്കും. മഴക്കാലത്ത് മഴവെള്ളമാണെങ്കിൽ വേനലിൽ കനാൽ വെള്ളമാണ് ദുരിതമാകുന്നത്. വാഹനങ്ങൾക്കുപോലും ഇതുവഴി പോകാൻ പറ്റാത്ത സാഹചര്യമായതിനാൽ ബൈക്ക്, ഓട്ടോറിക്ഷ, കാർ തുടങ്ങിയവ വശങ്ങളിലെ ചെറിയ വഴിയിലൂടെ അപകടകരമായാണ് കടന്നുപോകുന്നത്. കൃഷിയിടത്തിലെത്തേണ്ട അമൂല്യമായ വെള്ളം അക്വഡക്ടിൽനിന്നു പുറത്തേക്ക് ഒഴുകിേപ്പാകുന്നത് ഇല്ലാതാക്കാൻ കനാൽ വിഭാഗവും ശ്രദ്ധിക്കാറില്ല. കനാൽ വെള്ളം തുറന്നുവിടുന്നതിനുമുമ്പ് പരിശോധന നടത്തി ചോർച്ചയുള്ള ഭാഗങ്ങൾ കണ്ടെത്തി അടയക്കുന്നതും വിരളമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.