കൃഷിയിടത്തിൽ കക്കൂസ്​ മാലിന്യം തള്ളി

മാവൂർ: ചെറൂപ്പ -ഉൗർക്കടവ് റോഡിൽ കൃഷിയിടത്തിൽ കക്കൂസ് മാലിന്യം തള്ളി. ഗ്രാമ പഞ്ചായത്ത് 17ാം വാർഡിൽ ഊർക്കടവ് കൂട്ടക്കൽ താഴത്ത് പുതിയേടത്ത് കുഞ്ഞാത്ത​െൻറ പറമ്പിലേക്കാണ് മാലിന്യം തള്ളിയത്. പയർ, വാഴ എന്നിവ കൃഷിചെയ്ത പറമ്പിലേക്ക് മാലിന്യം ഒഴുക്കുകയായിരുന്നു. തിങ്കളാഴ്ചയാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്. റോഡരികിലുള്ള കൃഷിയിടത്തിലേക്ക് ഞായറാഴ്ച അർധരാത്രിയിൽ േലാറിയിൽ കൊണ്ടുവന്ന് മാലിന്യം ഒഴുക്കുകയായിരുന്നുവെന്ന് കരുതുന്നു. കൃഷിയിടത്തിൽ മുഴുവൻ പരന്നൊഴുകിയ നിലയിലാണ്. ചെറുപുഴക്കും ചാലിയാറിനും സമീപത്താണ് പ്രദേശം. മാസങ്ങൾക്കുമുമ്പ് ചെറൂപ്പ -ഉൗർക്കടവ് റോഡിൽ നെച്ചിക്കാട്ടു കടവിൽ സമാനരീതിയിൽ മാലിന്യം തള്ളിയിരുന്നു. ആരോഗ്യ പരിശീലന ശിൽപശാല മാവൂർ: നിർമാർജനം ചെയ്തതും നിയന്ത്രണ വിധേയമായതുമായ വിവിധ രോഗങ്ങളുടെ തിരിച്ചുവരവും ആരോഗ്യരംഗത്തെ പുതിയ വെല്ലുവിളികളും ചർച്ച ചെയ്യാൻ ചെറൂപ്പ ആശുപത്രിയിൽ പരിശീലന ശിൽപശാല സംഘടിപ്പിച്ചു. മാവൂരിലും പരിസരങ്ങളിലും കഴിഞ്ഞ ആറു മാസത്തിനിടെ 11 ഇതര സംസ്ഥാനക്കാർ കോളറ ലക്ഷണത്തോടെ ചികിത്സ തേടിയിരുന്നു. ഇതിൽ അഞ്ചു പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം നടത്തിയ രക്ത പരിശോധനയിൽ രണ്ട് ഒഡിഷക്കാർക്ക് മന്തുരോഗം സ്ഥിരീകരിച്ചിരുന്നു. ഇൗ സാഹചര്യത്തിലാണ് ശിൽപശാല സംഘടിപ്പിച്ചത്. പ്രതിസന്ധികളെ നേരിടാൻ വാർഡ് തല ശുചിത്വ ആരോഗ്യ സമിതികൾ ശക്തമാക്കാൻ തീരുമാനിച്ചു. ഗരിമ, ഹെൽത്തി കേരള, ബോധവത്കരണം, ശുചിത്വ പരിശോധനകൾ മുതലായവ ശക്തമാക്കാനും തീരുമാനമായി. കമ്യൂണിറ്റി മെഡിസിൻ അസിസ്റ്റൻറ് പ്രഫസറും ചെറൂപ്പ ആശുപത്രി അഡ്മിനിസ്ട്രേറ്റിവ് മെഡിക്കൽ ഒാഫിസറുമായ ഡോ. വി. ബിന്ദു ഉദ്ഘാടനം ചെയ്തു. അസി. പ്രഫസർ ഡോ. അനു മോഹൻദാസ്, ഡോ. മീര എസ്. നായർ, ഡോ. അബ്ദുൽ സത്താർ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിച്ചു. ഡോ. വി. ജയരാജൻ, എം. കൃഷ്ണൻ, എം. കമല, കെ. യമുന എന്നിവർ സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ പി. ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.