ഓട്ടോറിക്ഷകൾ കൂട്ടമായി ഓടി, കിടപ്പുരോഗികൾക്കു വേണ്ടി

കടലുണ്ടി: ഗ്രാമപഞ്ചായത്തിലെ സി.ഐ.ടി.യു യൂനിയനിലെ 100 ഓട്ടോറിക്ഷകൾ തിങ്കളാഴ്ച ഓടിയത് കിടപ്പുരോഗികൾക്ക് കൈത്താങ്ങാകാൻ. ജീവനക്കാരുടെ വേതനമുൾപ്പെടെ അർധരാത്രി വരെ കിട്ടുന്ന മുഴുവൻ വരുമാനവും കടലുണ്ടി നവധാര പെയിൻ ആൻഡ് പാലിയേറ്റിവിന് നൽകും. സി.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം കോട്ടക്കടവിൽ വണ്ടികൾക്ക് ഫ്ലാഗ്ഓഫ് നൽകി. ലൈറ്റ് മോട്ടോർ സെക്ഷൻ സി.ഐ.ടി.യു ജില്ല സെക്രട്ടറി പുഴക്കൽ സുരേഷ് അധ്യക്ഷത വഹിച്ചു. കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ജയപ്രകാശ്, കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ദിനേശ് ബാബു അത്തോളി, നവധാര പ്രസിഡൻറ് പി.ടി. അലി, സെക്രട്ടറി എ. മുരളീധര ഗോപൻ, വാർഡംഗം ഒ. ഭക്തവത്സലൻ, എൻ.വി. ബാദുഷ, നവധാര ചീഫ് കോഓഡിനേറ്റർ ഉദയൻ കാർക്കോളി, രാജേഷ് മാപ്പോലി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.