പൂനൂർ പുഴ കൈയേറ്റത്തിനെതിരെ സർവേ ^ജില്ല കലക്​ടർ

പൂനൂർ പുഴ കൈയേറ്റത്തിനെതിരെ സർവേ -ജില്ല കലക്ടർ കക്കോടി: പൂനൂർ പുഴ കൈയേറ്റം കണ്ടെത്താൻ സർവേ നടപടികൾ ആരംഭിക്കുമെന്ന് ജില്ല കലക്ടർ യു.വി. ജോസ്. ജലദിനത്തോടനുബന്ധിച്ച് കലക്ടറേറ്റിൽ നടന്ന പൂനൂർ പുഴ പുനരുജ്ജീവന യോഗത്തിലാണ് സർേവ നടപടികളെക്കുറിച്ച് കലക്ടർ പ്രഖ്യാപിച്ചത്. പുഴ ശുചീകരിക്കുന്നതിന് ഒരു വർഷം നീണ്ടുനിൽക്കുന്ന കർമപദ്ധതികളും തയാറാക്കും. സർവേക്ക് സർക്കാർ സർവേയർമാർ മേൽനോട്ടം വഹിക്കും. പുഴ പുനരുജ്ജീവനത്തി​െൻറ ഭാഗമായി 22, 23 തീയതികളിൽ വിവിധ ഭാഗങ്ങളിൽ പരിശീലനം നടത്തുമെന്നും കലക്ടർ അറിയിച്ചു. പുഴ സംരക്ഷണ സമിതി പ്രവർത്തകർ, കർഷകർ, ജനപ്രതിനിധികൾ, ജലസംരക്ഷണ ഉപ മിഷൻ കൺവീനർമാർ, സന്നദ്ധസംഘടന അംഗങ്ങൾ എന്നിവർക്കാണ് പരിശീലനം നൽകുക. മടവൂർ, കക്കോടി, നരിക്കുനി, കുന്ദമംഗലം, കുരുവട്ടൂർ, കോർപറേഷൻ എന്നിവിടങ്ങളിലുള്ളവർക്ക് 22ന് വെള്ളിമാട്കുന്ന് ജെ.ഡി.ടി നഴ്സിങ് കോളജിലാണ് പരിശീലനം. പനങ്ങാട്, കട്ടിപ്പാറ, കൂരാച്ചുണ്ട്, ഉണ്ണികുളം, താമരശ്ശേരി, കിഴക്കോത്ത്, കൊടുവള്ളി എന്നിവിടങ്ങളിലുള്ളവർക്ക് 23ന് പൂനൂർ സീന ഒാഡിറ്റോറിയത്തിലാണ് പരിശീലനം. സർവേ തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതിയിൽ വെക്കണമെന്നും കലക്ടർ ആവശ്യപ്പെട്ടു. സർവേക്കു ശേഷം ജണ്ടകെട്ടാനും ഇതിനുള്ള റിവർ മാനേജ്മ​െൻറ് ഫണ്ടിൽനിന്ന് ഉപയോഗിക്കാമെന്നും കലക്ടർ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ചു. ഹരിത കേരള മിഷൻ ജില്ല കോഒാഡിനേറ്റർ പി. പ്രകാശ്, ശുചിത്വ മിഷൻ ജില്ല കോഒാഡിനേറ്റർ സി. കബനി, ജില്ല മണ്ണുസംരക്ഷണ ഒാഫിസർ പി.പി. ആയിഷ, വിവിധ പഞ്ചായത്ത് പ്രസിഡൻറുമാർ, ജില്ല പഞ്ചായത്ത് അംഗങ്ങൾ, സന്നദ്ധ സംഘടന പ്രതിനിധികൾ, പുഴ സംരക്ഷണ സമിതി പ്രവർത്തകർ എന്നിവർ യോഗത്തിൽ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.