ചെങ്ങോടുമലയെ തകർക്കാൻ അനുവദിക്കരുത് ^വീരാൻകുട്ടി

ചെങ്ങോടുമലയെ തകർക്കാൻ അനുവദിക്കരുത് -വീരാൻകുട്ടി പേരാമ്പ്ര: ചെങ്ങോടുമലയെ ക്വാറി മാഫിയക്ക് വിട്ടുകൊടുക്കരുതെന്ന് കവി വീരാൻകുട്ടി പറഞ്ഞു. ചാലിക്കരയിലെ സാംസ്കാരിക സംഘടന ചെങ്ങോടുമല ഖനനത്തിനെതിരെ നടത്തിയ പ്രതിഷേധ യാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെങ്ങോടുമല ഒരു നാടി​െൻറ കുടിവെള്ളത്തി​െൻറ ഉറവിടമാണ്. ഇടതൂർന്ന് നിൽക്കുന്ന മരങ്ങൾ നശിപ്പിച്ചാൽ നാട് മരുഭൂമിയായി മാറും. പരിസ്ഥിതി ദുർബല പ്രദേശമായ ഇവിടെ ഖനനം നടത്തിയാൽ വലിയ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ ഉണ്ടാകും. സമരസമിതി പ്രവർത്തകർക്ക് ക്വാറി മാഫിയയുടെ ഭീഷണികൾ പല രൂപത്തിൽ വരുന്നുണ്ട്. അതുകൊണ്ടൊന്നും സമരത്തിൽനിന്ന് പിന്മാറില്ലെന്നും വീരാൻകുട്ടി പറഞ്ഞു. ഖനനവിരുദ്ധ സമരത്തി​െൻറ വിജയം വരെ കൂടെയുണ്ടാവുമെന്നും അദ്ദേഹം ഉറപ്പുനൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.