ദേശീയപാത സമരസംഗമം

നഷ്ടപരിഹാരം നൽകാതെയുള്ള സ്ഥലമേെറ്റടുക്കൽ നടപടികൾ ചെറുത്തുതോൽപിക്കുമെന്ന് സമരസംഗമ കൺവെൻഷൻ നന്തിബസാർ: നഷ്ടപരിഹാര പാക്കേജ് എത്രയെന്ന് രേഖാമൂലം നൽകാതെ ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് നടക്കുന്ന സ്ഥലമേറ്റെടുക്കൽ നടപടികളെ എന്തു വിലകൊടുത്തും ചെറുത്തുതോൽപിക്കുമെന്ന് 'ദേശീയപാത സമരസംഗമ കൺവെൻഷൻ യോഗം തീരുമാനിച്ചു. 3എ വിജ്ഞാപനപ്രകാരം രേഖകൾ സമർപ്പിക്കണമെന്ന അധികൃതരുടെ അറിയിപ്പുകളും പ്രമുഖ പത്രങ്ങളിൽ വന്ന പരസ്യങ്ങളും കൂടാതെ മരങ്ങൾക്കും വസ്തുവകകൾക്കും മേൽ നടക്കുന്ന നമ്പറിടൽ പ്രവൃത്തികളുമായും ഇരകൾ ഒരുവിധ സഹകരണവും നടത്തേെണ്ടന്നും യോഗം തീരുമാനിച്ചു. ദേശീയപാത വികസന ഇരകളെ ബലമായി കുടിയൊഴിപ്പിക്കാനുള്ള നീക്കങ്ങളെ ഒറ്റക്കെട്ടായി എതിർത്തു തോൽപിക്കും. അത്തരം നീക്കങ്ങളിൽനിന്ന് സർക്കാർ പിന്മാറിയില്ലെങ്കിൽ വരാൻ പോകുന്നത് വമ്പിച്ച ജനകീയ പ്രക്ഷോഭങ്ങളായിരിക്കുമെന്നും കീഴാറ്റൂരിൽനിന്ന് പാഠമുൾക്കൊള്ളാൻ പിണറായി സർക്കാർ തയാറാവണമെന്നും കൺവെൻഷൻ മുന്നറിയിപ്പ് നൽകി. തിക്കോടി സർവിസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന പയ്യോളി മുനിസിപ്പാലിറ്റി, തിക്കോടി പഞ്ചായത്തുകളുടെ സംയുക്ത സമരസംഗമ കൺവെൻഷൻ ജില്ല കൺവീനർ എ.ടി. മഹേഷ് ഉദ്ഘാടനം ചെയ്തു. തിക്കോടി പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ വി.പി. കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. ജില്ല ചെയർമാൻ സി.വി. ബാലഗോപാൽ, അഴിയൂർ-മാഹി ബൈപാസ് കർമസമിതി കൺവീനർ രാജേഷ്, ടി.എ. ജുനൈദ്, പി.കെ. അബ്ദുല്ല പുറക്കാട്, പി.വി. അഹമ്മദ്, കെ.പി.എ. വഹാബ്, സലാം ഫർഹത്ത് എന്നിവർ സംസാരിച്ചു. അബു തിക്കോടി സ്വാഗതവും പ്രദീപ് ചോമ്പാല നന്ദിയും പറഞ്ഞു. തുടർന്ന് ടൗണിൽ പ്രകടനവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.