മുതലാളിമാർക്ക്​ പാദ​േസവ ചെയ്യുന്നവരായി സി.പി.എം മാറി ^കെ. സുരേന്ദ്രൻ

മുതലാളിമാർക്ക് പാദേസവ ചെയ്യുന്നവരായി സി.പി.എം മാറി -കെ. സുരേന്ദ്രൻ മുതലാളിമാർക്ക് പാദേസവ ചെയ്യുന്നവരായി സി.പി.എം മാറി -കെ. സുരേന്ദ്രൻ കോഴിക്കോട്: മുതലാളിമാർക്ക് പാദേസവ ചെയ്യുന്നവരായി സി.പി.എം മാറിയെന്നും പാർട്ടി സമ്മേളനത്തിന് മദ്യമുതലാളിമാരിൽ നിന്ന് പണം പിരിച്ചതിനാലാണ് എല്ലാ പഞ്ചായത്തിലും ബാറുകൾ അനുവദിക്കാനുള്ള നീക്കം സർക്കാർ നടത്തുന്നതെന്നും ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. പിണറായി സർക്കാറി​െൻറ ജനദ്രോഹ നയങ്ങൾക്കെതിരെ എൻ.ഡി.എ നോർത്ത് നിയോജക മണ്ഡലം കമ്മിറ്റി മാനാഞ്ചിറയിൽ ആരംഭിച്ച രാപ്പകൽ സമരം ഉദ്ഘാടനം െചയ്യുകയായിരുന്നു അദ്ദേഹം. അറബിയെ അനാഥാലയത്തിലാക്കി പണമുണ്ടാക്കിയവരാണ് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മക്കളും. ഇവരുടെ കുറച്ച് തട്ടിപ്പുകൾ മാത്രമാണ് പുറത്തുവന്നത്. ബാക്കി വരാനിരിക്കുന്നതേയുള്ളൂെവന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി മണ്ഡലം പ്രസിഡൻറ് സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. പി. രഘുനാഥ്, അഡ്വ. അജയകുമാർ, ടി. ബാലസോമൻ, എം. ഇഖ്ബാൽ ഖാൻ, കെ. മുഹമ്മദ് ബഷീർ, പരമേശ്വരൻ, സി. ശിവപ്രസാദ്, കെ. ഷൈബു തുടങ്ങിയവർ സംസാരിച്ചു. പടം......pk inner box...... എൻ.ഡി.എ സമരത്തിൽനിന്ന് ബി.ഡി.ജെ.എസ് വിട്ടുനിന്നു കോഴിക്കോട്: എൻ.ഡി.എ നോർത്ത് നിയോജക മണ്ഡലം കമ്മിറ്റി നടത്തുന്ന രാപ്പകൽ സമരത്തിൽനിന്ന് ഘടകകക്ഷിയായ ബി.ഡി.ജെ.എസ് വിട്ടുനിന്നു. തങ്ങൾക്ക് ബി.ജെ.പി വാഗ്ദാനം ചെയ്ത പദവികളിൽ തീരുമാനമാകാത്ത പശ്ചാത്തലത്തിലാണ് സമരത്തിൽനിന്ന് വിട്ടുനിന്നതെന്ന് ബി.ഡി.ജെ.എസ് ജില്ല പ്രസിഡൻറ് ഗിരി പാമ്പനാൽ പറഞ്ഞു. സംസ്ഥാന നേതൃത്വത്തി​െൻറ അറിയിപ്പുണ്ടാകുന്നതുവരെ ബി.ജെ.പിയുമായി സഹകരിക്കേണ്ടതില്ല എന്നാണ് തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ഡി.െജ.എസും ബി.ജെ.പിയും തമ്മിലുള്ള പ്രശ്നങ്ങൾക്ക് കാരണം ചില മാധ്യമ പ്രവർത്തകരാണെന്നും ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിന് മുമ്പ് പ്രശ്നം പരിഹരിക്കുമെന്നും കെ. സുരേന്ദ്രൻ സമരം ഉദ്ഘാടനം ചെയ്യവെ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.