മത്സ്യ ലോറി നിയന്ത്രണം വിട്ട് ബൈക്കിലും സ്ക്കൂട്ടറിലും ഇടിച്ച് നാലുപേർക്ക് പരിക്ക്.

മത്സ്യലോറി നിയന്ത്രണംവിട്ട് ബൈക്കിലും സ്കൂട്ടറിലും ഇടിച്ച് നാലുപേർക്ക് പരിക്ക് * അപകടത്തിൽപെട്ടവർ മുക്കാൽ മണിക്കൂറോളം റോഡിൽ കിടന്നു. കേണപേക്ഷിച്ചിട്ടും വാഹനങ്ങൾ നിർത്തിയില്ല ഫറോക്ക്: നിയന്ത്രണംവിട്ട മത്സ്യലോറി എതിർദിശയിൽ സഞ്ചരിക്കുകയായിരുന്ന ബൈക്കിലും സ്കൂട്ടറിലും ഇടിച്ച് നാലുപേർക്ക് പരിക്ക്. ഫറോക്ക് കോടമ്പുഴ തുമ്പപ്പാടം തയ്യിൽ ഹംസക്കോയയുടെ മകൻ അസ്കർ (24), പരേതനായ ലത്തീഫി​െൻറ മകൻ സഹീർ (23), കുളങ്ങരപ്പാടം കൊടക്കാട്ട് റഷീദി​െൻറ മകൻ ഇൻഷാദ് (24), തുമ്പപ്പാടം ഹൈദറി​െൻറ മകൻ ബാദുഷ (23) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെ ദേശീയപാതയിൽ പി.കെ സ്റ്റീലിനു സമീപമാണ് അപകടം. സഹീർ, ഇൻഷാദ്, അസ്കർ എന്നിവരെ മീഞ്ചന്ത ബൈപാസിലെ സ്വകാര്യ ആശുപത്രിയിലും കാലിന് ഗുരുതരമായി പരിക്കേറ്റ ബാദുഷയെ ഫയർഫോഴ്സ് ആംബുലൻസി​െൻറ സഹായത്തോടെ മെഡിക്കൽ കോളജ് ആശുപത്രിയും പ്രവേശിപ്പിച്ചു. ഇതിൽ സഹീറി​െൻറയും ഇൻഷാദി​െൻറയും പരിക്ക് ഗുരുതരമാണ്. ചാലിയത്തുനിന്ന് മത്സ്യവുമായി കോഴിക്കോേട്ടക്ക് പോവുകയായിരുന്ന ബൊലേേറാ പിക്കപ്പ് വാൻ പെെട്ടന്ന് ബ്രേക്കിട്ടപ്പോൾ നിയന്ത്രണംവിട്ട് നേരെ തിരിഞ്ഞ് എതിർദിശയിലേക്ക് തെന്നിമാറുകയും ഈ സമയം കോഴിക്കോട്ടുനിന്ന് ഫറോക്കിലേക്ക് വരുകയായിരുന്ന ഇരുചക്രവാഹനങ്ങളിൽ ഇടിക്കുകയുമായിരുന്നു. അപകടത്തിൽ രണ്ട് ഇരുചക്രവാഹനങ്ങളും പൂർണമായി തകർന്നു. അപകടത്തിൽ തെറിച്ചുവീണ നാലുപേരെയും ആശുപത്രിയിലെത്തിക്കാൻ റോഡിൽ കൈകാണിച്ച് കേണപേക്ഷിച്ചിട്ടും വാഹനങ്ങൾ നിർത്തിയില്ല. നിരവധി കാറുകളും വാഹനങ്ങളും നിർത്താതെ പോയതായും ഏറെ സമയം കഴിഞ്ഞശേഷമാണ് തങ്ങളെ ആശുപത്രിയിലെത്തിക്കാനായതെന്നും അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലുള്ള അസ്കർ പറഞ്ഞു. ഏറെ സമയം കഴിഞ്ഞ് അതുവഴി വന്ന ഓട്ടോഡ്രൈവറാണ് രക്ഷാപ്രവർത്തനം നടത്തിയത്. മൂന്നുപേരെ ഈ ഓട്ടോയിലാണ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. അപകടം നടന്നതി​െൻറ വിളിപ്പാടകലെ നല്ലളം പൊലീസ് ഉണ്ടായിട്ടും പൊലീസിൽ അറിയിക്കാൻപോലും അതുവഴി കടന്നുപോയവർ തുനിഞ്ഞില്ല. ഏറെ വൈകിയാണ് അപകടവിവരമറിഞ്ഞ് നല്ലളം പൊലീസും സിറ്റി ട്രാഫിക് പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയത്. photo: fish lorry1 fish lorry2 fish lorry3 ദേശീയപാതയിൽ മോഡേണിൽ പി.കെ സ്റ്റീലിനു സമീപത്ത് നിയന്ത്രണംവിട്ട മത്സ്യലോറി ഇടിച്ച് പൂർണമായി തകർന്ന ബൈക്കും സ്കൂട്ടറും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.