വീട് ആക്രമിച്ച സംഭവം: മൂന്നു പേരെ അറസ്​റ്റ്​ചെയ്തു

ഇൗങ്ങാപ്പുഴ: വീട് ആക്രമിച്ച കേസിൽ മൂന്നു പേരെ താമരശ്ശേരി പൊലീസ് അറസ്റ്റ്ചെയ്തു. അബ്ദുൽ റഫീഖ് കല്ലുള്ളതൊടി, ശ്രീജിത്ത് വിജയൻ വരിക്കത്തൊടി, സാജൻ തൊണ്ടാമല എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ 10ന് അർധരാത്രിയോടെയാണ് കേസിനാസ്പദമായ സംഭവം. പുതുപ്പാടി കാക്കവയൽ ചാമപുറായിൽ ഇബ്രാഹീമി​െൻറ വീടി​െൻറ പോർച്ചിനോട് ചേർന്നുള്ള മുറിയുടെ ചില്ലുകൾ അടിച്ചു തകർക്കുകയായിരുന്നു. ഒടുങ്ങാക്കാടുനിന്ന് കാക്കവയലിലേക്കുള്ള റോഡ് റീടാറിങ് നടത്തിയപ്പോൾ അനാവശ്യമായി ഹമ്പുകൾ സ്ഥാപിച്ചതിനെതിരെ ഇബ്രാഹീമി​െൻറ നേതൃത്വത്തിൽ പരാതി നൽകിയിരുന്നു. ഇതേതുടർന്ന് ആറ് ഹമ്പുകൾ പൊളിച്ചുമാറ്റി. തുടർന്ന് ഇബ്രാഹീമിനെതിരെ ടി.കെ എന്ന ഫേസ്ബുക്ക് ഐഡിയിലൂടെ അപവാദ പ്രചാരണങ്ങൾ തുടങ്ങി. പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടാവാത്തതിനെ തുടർന്ന് റൂറൽ എസ്.പിക്ക് പരാതി നൽകിയിരുന്നു. ഇതിനിടെയാണ് വീടിനുനേരെ അക്രമം ഉണ്ടായത്. അറസ്റ്റ്ചെയ്ത മൂന്നു പേരെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ചുരത്തിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരു മണിക്കൂർ ഗതാഗതം സ്തംഭിച്ചു ഇൗങ്ങാപ്പുഴ: ചുരം ഒമ്പതാം വളവിനടുത്ത് ബൊേലറോ ജീപ്പും കാറും കൂട്ടിയിടിച്ച് ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. ഞായറാഴ്ച വൈകീട്ട് ആഞ്ചരയോടെയാണ് സംഭവം. യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. താമരശ്ശേരി ട്രാഫിക് പൊലീസെത്തി വാഹനങ്ങൾ മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിക്കാനായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.