ചാലിയത്തുനിന്ന്​ മോഷണംപോയ കാർ കൊളത്തറ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ

ചാലിയത്തുനിന്ന് മോഷണംപോയ കാർ കൊളത്തറ റോഡരികിൽ കണ്ടെത്തി ഫറോക്ക്: ചാലിയത്തുനിന്ന് കഴിഞ്ഞ ദിവസം മോഷണംപോയ കാർ റോഡരികിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ചാലിയം ഖാളിയാരകത്തിന് സമീപം ഫാത്തിമ മൻസിലിൽ റുഖിയ്യയുടെ ഉടമസ്ഥതയിലുള്ള കെ.എൽ 11 എ.കെ 7005 നമ്പർ വെള്ളനിറത്തിലുള്ള സ്വിഫ്റ്റ് ഡിസയർ കാറാണ് ഞായറാഴ്ച പുലർച്ചയോടെ ചെറുവണ്ണൂർ-കൊളത്തറ റോഡിലെ താഴ്ചയുള്ള ഭാഗത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച പുലർച്ചയോടെ നടക്കാനിറങ്ങിയ നാട്ടുകാരും സമീപവാസികളുമാണ് റോഡരികിലേക്ക് ചേർത്തുനിർത്തിയ കാർ ആദ്യം കണ്ടത്. തുടർന്ന് ബേപ്പൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. ബേപ്പൂർ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയ കാർ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. photo: chaliyam car കഴിഞ്ഞ ദിവസം ചാലിയത്തുനിന്ന് മോഷണംപോയ സ്വിഫ്റ്റ് ഡിസയർ കാർ കൊളത്തറ-ചെറുവണ്ണൂർ റോഡിൽ ഉപേക്ഷിച്ച നിലയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.