എകരൂല്‍‍ അങ്ങാടിയില്‍ കംഫര്‍ട്ട് സ്​റ്റേഷന്‍ യാഥാർഥ്യമായി

എകരൂല്‍: അങ്ങാടിയിലെ കച്ചവടക്കാരുടെയും നാട്ടുകാരുടെയും നിരന്തര ആവശ്യമായിരുന്ന കംഫര്‍ട്ട് സ്റ്റേഷന്‍ യാഥാര്‍ഥ്യമായി. ഉണ്ണികുളം പഞ്ചായത്തി​െൻറ ആസ്ഥാനമായ ഇവിടെ കംഫര്‍ട്ട് സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് പൂവണിഞ്ഞത്. വിവിധ ആവശ്യങ്ങള്‍ക്ക് അങ്ങാടിയിലെത്തുന്ന സ്ത്രീകളടക്കമുള്ള നാട്ടുകാരുടെ ദുരിതത്തിനാണ് ഇതോടെ അറുതിയാവുന്നത്. മൂത്രപ്പുര സ്ഥാപിക്കാന്‍ അങ്ങാടിക്കടുത്ത് സ്വകാര്യ വ്യക്തി സ്ഥലം സൗജന്യമായി വിട്ടുനല്‍കിയിരുന്നു. അങ്ങാടിയിലെത്തുന്ന യാത്രക്കാരും ഉപഭോക്താക്കളും പീടികയുടെ പിന്നിലും വഴിയരികിലും മൂത്രമൊഴിക്കുന്നതിനാല്‍ മൂക്കുപൊത്താതെ വഴിനടക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു ഇതുവരെ. ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത്‌ അനുവദിച്ച ആറു ലക്ഷം രൂപ വിനിയോഗിച്ചാണ് കംഫര്‍ട്ട് സ്റ്റേഷന്‍ നിർമിച്ചത്. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡൻറ് വി. പ്രതിഭ ഉദ്ഘാടനം നിര്‍വഹിച്ചു. ഉണ്ണികുളം ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് ഇ.ടി. ബിനോയ്‌ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡൻറ് എം. ചന്ദ്രൻ, വിലാസിനി പരപ്പിൽ, എം.കെ. പ്രീതി, ടി.സി. ഭാസ്കരൻ, റീത്ത രാമചന്ദ്രൻ, സി.കെ. ജിഷ, എ.കെ. സഫിയ, ടി.കെ. റീന, എം.കെ. അനില്‍കുമാർ, കെ.കെ. ബാലകൃഷ്ണന്‍ നായർ, ഷിബി മങ്ങാട്, ലത്തീഫ് വാഴയിൽ, ഇ.പി. അബ്ദുറഹിമാൻ, അനില്‍കുമാര്‍ എകരൂൽ, കെ.പി. മുഹമ്മദ്‌ ഹാജി, കെ.ടി. നാരായണന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ടി.കെ. സുധീര്‍കുമാര്‍ സ്വാഗതവും എം. ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.