'പ്രതീക്ഷ'യിൽ സന്തോഷം നിറക്കാൻ വാദിറഹ്​മ വിദ്യാർഥികൾ

കൊടിയത്തൂര്‍: മാമ്പറ്റ പ്രതീക്ഷ സ്പെഷല്‍ സ്കൂളിലെ മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളെ നേരില്‍ കാണാനും സന്തോഷവും ആനന്ദവും നിറക്കാനും പാട്ടും കളിയുമായി കൊടിയത്തൂർ വാദിറഹ്മ ഇംഗ്ലീഷ് സ്കൂളിലെ അഞ്ചാംതരം വിദ്യാർഥികളെത്തി. തങ്ങളെ തേടിയെത്തിയ സ്കൂൾ വിദ്യാർഥികളെ എല്ലാം മറന്ന് സന്തോഷത്തോടെ അവർ സ്വീകരിച്ചു. സ്‌പെഷല്‍ സ്കൂളിലെ വിദ്യാർഥികളുമൊത്ത് ഭക്ഷണം കഴിച്ചും സമ്മാനങ്ങൾ നൽകിയും വിദ്യാർഥികൾ മണിക്കൂറുകൾ ചെലവഴിച്ചു. അധ്യാപകരായ അബ്ദുറഹിം, ഫൈസൽ പുതുക്കുടി, ഖാജാ, സുനില എന്നിവർ നേതൃത്വം നൽകി. ഫാമിലി കൗൺസലിങ് കൊടിയത്തൂർ: നല്ല കുടുംബം നല്ല കുട്ടികൾ എന്ന വിഷയത്തിൽ ഫാമിലി കൗൺസലിങ് പ്രോഗ്രാം ഞായറാഴ്ച വെസ്റ്റ് കൊടിയത്തൂർ അൽ മദ്റസത്തുൽ ഇസ്ലാമിയയിൽ നടക്കും. സംവിധായകൻ സലാം കൊടിയത്തൂർ നേതൃത്വം നൽകും. അശാസ്ത്രീയ പാർക്കിങ്: മുക്കം ബസ്സ്റ്റാൻഡിൽ യാത്രികർക്ക് ദുരിതം മുക്കം: ബസ്സ്റ്റാൻഡിൽ തലങ്ങും വിലങ്ങും ബസുകൾ നിർത്തുന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. രാവിലെയും വൈകുന്നേരവുമാണ് ബസുകൾ ക്രമംതെറ്റിച്ച് നിർത്തുന്നത്. ചില ബസുകൾക്ക് മുന്നോട്ടോ പിന്നോട്ടോ നിങ്ങാനാവാതെ കുരുക്കാവും. യാത്രക്കാർക്ക് ബസ്സ്റ്റാൻഡിനകത്ത് വഴിനടക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. ബസ് ജീവനക്കാർ തമ്മിൽ സ്റ്റാൻഡിൽ തർക്കവും വാക്കേറ്റവും നിത്യസംഭവമാണ്. പലപ്പോഴും സംഭവ സമയത്ത് പൊലീസ് എത്തിപ്പെടാത്തതിനാൽ ഗതാഗതക്കുരുക്കിനിടയാക്കും. ബസുകൾക്ക് സമയക്രമമനുസരിച്ച് ട്രാക്കിങ് സംവിധാനമാക്കിയാൽ മത്സരിച്ചുള്ള തലങ്ങും വിലങ്ങുമായി നിർത്തിയിടൽ ഒഴിവാക്കാനാവും. ഇത് യാത്രക്കാർക്ക് സൗകര്യപ്രദമാകും. ഹോം ഗാർഡുകളുടെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും ബസ് ജീവനക്കാർ ഇവരെ അനുസരിക്കുന്നില്ലെന്നാണ് ആക്ഷേപം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.