എഴുത്തുകാരികളെ വെറും ഫെമിനിസ്​റ്റാക്കരുത് ^എം.ടി

എഴുത്തുകാരികളെ വെറും ഫെമിനിസ്റ്റാക്കരുത് -എം.ടി എഴുത്തുകാരികളെ വെറും ഫെമിനിസ്റ്റാക്കരുത് -എം.ടി കോഴിക്കോട്: മലയാളത്തിലെ സാഹിത്യകാരികളെ ഫെമിനിസ്റ്റ് മുദ്രകുത്തി മാറ്റിനിർത്തേണ്ടതില്ലെന്ന് എം.ടി. വാസുദേവൻ നായർ. എഴുത്തുകാരി മാനസിയുടെ 'നിർവചനങ്ങളുടെ നിറഭേദങ്ങൾ' എന്ന കവിതസമാഹാരം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. മനസ്സിനെ സ്പർശിക്കുന്ന, അസ്വസ്ഥമാക്കുന്ന, ജീവിതാനുഭവങ്ങൾ നിറഞ്ഞതാണ് എഴുത്തുകാരികളുടെ രചനകൾ . ഫെമിനിസ്റ്റ് കഥകളല്ല എഴുതേണ്ടത്. ജീവിതാനുഭവങ്ങളും മറ്റും പങ്കിടാൻ സ്ത്രീഎഴുത്തുകാർ തയാറാവണം. സാഹിത്യകാരികൾ സ്വന്തം പേരിൽ എഴുതാൻ മടി കാണിച്ചിരുന്നു. ശ്രീകുമാർ എന്ന പേരിലായിരുന്നു സുഗതകുമാരി എഴുതിയത്. ചില നാടുകളിൽ സ്ത്രീ എഴുത്തുകാരികൾ ഒന്നിച്ചിരുന്നപ്പോൾ ഗൂഢാലോചന നടത്തുകയാണെന്ന് ചിലർ ആരോപിച്ചിരുന്നു. എന്നാൽ നമ്മുടെ നാട്ടിൽ സാഹിത്യകാരികൾക്ക് ഒത്തു ചേരാൻ പേടിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. എഴുത്തുകാരികളുടെ കൂട്ടായ്മയായ 'ശബ്ദ'ത്തി​െൻറ ആഭിമുഖ്യത്തിൽ കെ.പി. കേശവമേനോൻ ഹാളിൽ നടന്ന പ്രകാശനചടങ്ങിൽ ബി.എം. സുഹറ പുസ്തകം ഏറ്റുവാങ്ങി. ഡോ. ഖദീജ മുംതാസ് അധ്യക്ഷയായി. ഡോ. മിനി പ്രസാദ് പുസ്തകപരിചയം നടത്തി. ഇ.പി. ജ്യോതി, ജാനമ്മ കുഞ്ഞുണ്ണി, മാനസി, എം.കെ ഷബിത എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.