ചാലിയത്ത് വീടിനു മുന്നിൽ നിർത്തിയിട്ട കാർ മോഷണം പോയി

ഫറോക്ക്: ചാലിയത്ത് വീടി​െൻറ പോർച്ചിൽ നിർത്തിയിട്ട കാർ മോഷണം പോയി. ചാലിയം ഖാളിയാരകത്തിനു സമീപം ഫാത്തിമ മൻസിലിൽ താമസിക്കുന്ന റുഖിയ്യയുടെ ഉടമസ്ഥതയിലുള്ള കെ.എൽ 11 എ.കെ 7005 നമ്പർ വെള്ള സ്വിഫ്റ്റ് ഡിസയർ കാറാണ് മോഷണം പോയത്. വെള്ളിയാഴ്ച രാത്രി 10.30നും 12.30നും ഇടയിലാണ് മോഷണമെന്ന് ബേപ്പൂർ പൊലീസ് പറഞ്ഞു. വീട്ടിലുള്ളവർ മഴ പെയ്തപ്പോൾ പുറത്തിറങ്ങി നോക്കുന്നതിനിടയിലാണ് കാർ മോഷണം പോയത് ശ്രദ്ധയിൽപെടുന്നത്. കാറുടമയുടെ പരാതിയിൽ ബേപ്പൂർ പൊലീസ് അന്വേഷണമാരംഭിച്ചു. തയ്യൽ പരിശീലന ക്യാമ്പ് സമാപിച്ചു രാമനാട്ടുകര: സേവാഭാരതി കരുമകൻകാവും ത്രൈലോക്യാനന്ദ സ്മാരക സമിതിയും ചേർന്ന് നിവേദിത തൊഴിൽ പരിശീലന സേവാകേന്ദ്രത്തി​െൻറ കീഴിൽ 10 ദിവസമായി നടത്തിവന്ന തയ്യൽ കട്ടിങ് ക്ലാസ് സമാപിച്ചു. സേവാഭാരതി പ്രസിഡൻറ് ഇ. മനോജ് അധ്യക്ഷത വഹിച്ചു. സമാപന യോഗത്തിൽ അജീഷ് കൊയിലാണ്ടി മുഖ്യാതിഥിയായിരുന്നു. പഞ്ചായത്ത് മെംബർ സജ്ന മലയിൽ, നിവേദിത തൊഴിൽ പരിശീലനകേന്ദ്രം ഡയറക്ടർ ഹരീഷ് എന്നിവർ സംസാരിച്ചു. ഏറ്റവും നല്ല പഠിതാവിനുള്ള സമ്മാനമായി തയ്യൽ മെഷീൻ മേത്തൽതൊടി അനിൽകുമാർ സമ്മാനിച്ചു. ചടങ്ങിൽ സിന്ധു അജിത് വീൽചെയറും തുമ്പയിൽ കൃഷ്ണൻ വാക്കറും സേവാഭാരതിക്ക് സംഭാവന നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.