തദ്ദേശ സ്ഥാപനങ്ങളിൽ പരാതിപ്പെട്ടി ^മന്ത്രി ടി.പി. രാമകൃഷ്ണന്‍

തദ്ദേശ സ്ഥാപനങ്ങളിൽ പരാതിപ്പെട്ടി -മന്ത്രി ടി.പി. രാമകൃഷ്ണന്‍ കോഴിക്കോട്: എക്സൈസ് വകുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പരാതിപ്പെട്ടി സ്ഥാപിക്കുമെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. സംസ്ഥാനത്തെ 138 എക്സൈസ് റേഞ്ച് ഓഫിസുകളില്‍ നിലവില്‍ പരാതിപ്പെട്ടി സ്ഥാപിച്ചിട്ടുണ്ട്. എക്സൈസ് വകുപ്പില്‍ വനിത ജീവനക്കാര്‍ക്ക് മേലുദ്യോഗസ്ഥരുടെ പീഡനമുണ്ടെന്ന ആക്ഷേപത്തില്‍ പ്രാഥമിക പരിശോധന നടത്തി. പീഡനം സംബന്ധിച്ച് ഒരുവിവരവും ലഭിച്ചിട്ടില്ല. മനുഷ്യാവകാശ കമീഷനാണ് ഇതുസംബന്ധിച്ച പരാതി ലഭിച്ചത്. ഇതില്‍ പരാതിക്കാര​െൻറ വിലാസമില്ല. ആരാണ് പീഡിപ്പിച്ചതെന്നും പറയുന്നില്ല. മനുഷ്യാവകാശ കമീഷന്‍ അയച്ചുതന്ന പരാതിയിൽ പകർപ്പ് മുഖ്യമന്ത്രി, വകുപ്പുമന്ത്രി, കമീഷണര്‍ എന്നിവര്‍ക്ക് അയച്ചുവെന്ന് പറയുന്നുണ്ട്. എന്നാല്‍, പരാതിയുടെ പകർപ്പ് ആര്‍ക്കും ലഭിച്ചിട്ടില്ലെന്നും മന്ത്രി വാര്‍ത്തലേഖകരോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.