വേനൽ മഴ: ഡെങ്കിപ്പനിക്ക് സാധ്യതയെന്ന്​ ആരോഗ്യവകുപ്പ്​

വേനൽമഴ: ഡെങ്കിപ്പനിക്ക് സാധ്യതയെന്ന് ആരോഗ്യവകുപ്പ് കോഴിക്കോട്: ഇടവിട്ടുള്ള വേനൽമഴയിൽ ഡെങ്കിപ്പനിക്ക് സാധ്യതയുള്ളതായി ജില്ല മെഡിക്കൽ ഓഫിസർ ഡോ. വി. ജയശ്രീ മുന്നറിയിപ്പു നൽകി. ഇതുസംബന്ധമായി ആരോഗ്യ വകുപ്പി​െൻറ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും ഡി.എം.ഒ അറിയിച്ചു. ഒരാഴ്ചയിലേറെ കെട്ടിനിൽക്കുന്ന വെള്ളത്തിലാണ് ഡെങ്കിപ്പനിക്ക് കാരണമായ ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകുന്നത്. ആർദ്രം മിഷനിലൂടെ നടപ്പാക്കുന്ന ആരോഗ്യ ജാഗ്രത 2018 ലക്ഷ്യമിടുന്ന പകർച്ചവ്യാധി പ്രതിരോധപ്രവർത്തനങ്ങൾ സമയബന്ധിതമായി നടത്താൻ വാർഡുതല ആരോഗ്യസേനകൾ ഉണർന്നുപ്രവർത്തിക്കണം. ഇതിനായി ആരോഗ്യപ്രവർത്തകർക്ക് ഡി.എം.ഒ നിർദേശം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.