മികച്ച ബാലതാരം നക്ഷത്ര മനോജിന് സ്വീകരണം

വില്യാപ്പള്ളി: സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവ് മേമുണ്ട സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി നക്ഷത്ര മനോജിന് സ്കൂളിൽ സ്വീകരണം നൽകി. സ്കൂളങ്കണത്തിൽ നടന്ന ചടങ്ങിൽ സിനിമ സംവിധായകൻ ഷാജൂൺ കാര്യാൽ ഉപഹാരം സമർപ്പിച്ചു. വില്യാപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ് കെ.കെ. മോഹനൻ അധ്യക്ഷത വഹിച്ചു. ആർ. ബലറാം, ടി.പി. ബാലകൃഷ്ണൻ, കെ. ഭാസ്കരൻ, എം. നാരായണൻ, എടത്തട്ട രാധാകൃഷ്ണൻ, ടി.വി. രമേശൻ, റീന പുതിയെടുത്ത്, വി.വി. പ്രഭാകരൻ, പി.പി. മുരളി തുടങ്ങിയവർ സംസാരിച്ചു. നക്ഷത്ര മനോജ് മറുപടിപ്രസംഗം നിർവഹിച്ചു. പ്രിൻസിപ്പൽ പി.കെ. കൃഷ്ണദാസ് സ്വാഗതവും കെ. നിധിൻ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.