കൈക്കനാല്‍ കീറിമുറിച്ച് കലുങ്ക് നിർമാണം നാട്ടുകാര്‍ തടഞ്ഞു; കനാല്‍ വെള്ളം ലഭിക്കുന്നില്ലെന്ന് പരാതി, കരാറുകാരനെതിരെ നടപടി വേണമെന്ന്

ഉള്ള്യേരി: പൊയിലുങ്കല്‍താഴെ-തച്ചോരുകണ്ടി താഴെ റോഡില്‍ കൈക്കനാലി​െൻറ ഫീല്‍ഡ് ബോത്തി മുറിച്ചുമാറ്റി കലുങ്ക് പണിയാനുള്ള ശ്രമത്തിനെതിരെ നാട്ടുകാരുടെ പ്രധിഷേധം. ഇതേതുടര്‍ന്ന് പണി നിര്‍ത്തിവെച്ചു. നാറാത്ത് വെസ്റ്റ്‌-പൊയിലുങ്കല്‍ താഴെ-ഉള്ളൂര്‍ ഫീല്‍ഡ് ബോത്തി മുറിച്ചുമാറ്റിയാണ് കലുങ്കി​െൻറ പണി തുടങ്ങിയത്. ഇതോടെ, കടുത്ത വേനലില്‍ പൊയിലുങ്കല്‍ താഴെ ഭാഗത്തേക്ക് വെള്ളം ലഭിക്കാത്ത സ്ഥിതി വരും. കനാല്‍ കീറിമുറിച്ച കരാറുകാരനെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസില്‍ പാരാതി നല്‍കിയിട്ടുണ്ട്. പുരുഷന്‍ കടലുണ്ടി എം.എല്‍.എയുടെ വികസന ഫണ്ടില്‍ പെടുത്തി 25 ലക്ഷം രൂപ െചലവിലാണ് കനാലിനു കുറുകെ കലുങ്ക് നിർമിക്കുന്നത്. ഇതി​െൻറ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് കനാല്‍ പൈപ്പ് മുറിച്ചുമാറ്റിയത്. നാട്ടുകാര്‍ ജലസേചന വകുപ്പ് ഉദ്യോഗസ്ഥരെ കൂട്ടിവന്ന് പണി നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. മുറിച്ച ഭാഗത്തുനിന്നു വെള്ളം കനാലിലേക്ക് പമ്പുചെയ്ത് വെള്ളമെത്തിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇത് പ്രകാരം വെള്ളം പമ്പ് ചെയ്തെങ്കിലും ഫലം കണ്ടില്ല. വെള്ളം കിട്ടാതായതോടെ പച്ചക്കറി കര്‍ഷകര്‍ അടക്കമുള്ളവര്‍ പ്രയാസത്തിലാണ്. ഒപ്പം കുടിവെള്ളക്ഷാമവും അനുഭവപ്പെടുന്നുണ്ട്. അതേസമയം, ജനത്തിനു ഏറെ ഉപകാരപ്പെടുന്ന കലുങ്ക് നിർമാണം പാതിവഴിയില്‍ നിലച്ചതും പ്രതിസന്ധി ഉണ്ടാക്കും. പുത്തൂര്‍വട്ടം, പൊയിലുങ്കല്‍ താഴെ ഭാഗത്തുള്ളവര്‍ക്ക് എളുപ്പത്തില്‍ എത്താവുന്ന റോഡിലാണ് നാല് മീറ്റര്‍ വീതിയില്‍ കലുങ്ക് നിർമിക്കുന്നത്. കോൺഗ്രസ് പൊതുയോഗം ഉള്ള്യേരി: സി.പി.എമ്മി​െൻറ അക്രമരാഷ്ട്രീയത്തിനെതിരെ ജനകീയ പ്രധിരോധം തീര്‍ക്കുമെന്ന് ഡി.ഡി.ഡി പ്രസിഡൻറ് ടി. സിദ്ദീഖ് പറഞ്ഞു. ശുഹൈബ് കുടുംബസഹായ ഫണ്ട് പിരിക്കുന്നതിനിടയില്‍ കോൺഗ്രസ് ബൂത്ത് പ്രസിഡൻറിനു മര്‍ദനമേറ്റ സംഭവത്തില്‍ പ്രതിഷേധിച്ച് മുണ്ടോത്ത് ഇല്ലത്ത് താഴെ നടത്തിയ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സതീഷ്‌ കന്നൂര്‍ അധ്യക്ഷത വഹിച്ചു. എടാടത്ത് രാഘവന്‍, എം. ധനീഷ് ലാല്‍, ടി. ഗണേഷ് ബാബു, സുഫിയാന്‍ ചെറുവാടി, ബി.കെ. വിനോദ്, സുജാത നമ്പൂതിരി, റനീഫ് മുണ്ടോത്ത്, കെ. ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.