പെരുവണ്ണാമൂഴിയിൽ ജില്ലതല കാർഷികമേള ഇന്ന്

പേരാമ്പ്ര: 'കൃഷി ഉന്നതി മേള 2018'‍​െൻറ ഭാഗമായി കോഴിക്കോട് സുഗന്ധവിള ഗവേഷണ സ്ഥാപനവും പെരുവണ്ണാമൂഴി കൃഷി വിജ്ഞാന കേന്ദ്രവും സംയുക്തമായി കൃഷി വിജ്ഞാന കേന്ദ്രത്തിൽ ശനിയാഴ്ച ജില്ലതല കാർഷികമേള നടത്തും. രാവിലെ 10ന് ആരംഭിക്കുന്ന മേളയിൽ സംയോജിത കൃഷി സമ്പ്രദായം എന്ന വിഷയത്തിൽ സെമിനാർ, കർഷക ശാസ്ത്രജ്ഞ മുഖാമുഖം, വിവിധ കാർഷിക സാങ്കേതിക ഉപാധികളുടെ പ്രദർശനവും വിൽപനയും എന്നിവ നടക്കും. ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ. സുനിൽ ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.