പച്ചക്കറി സ്​റ്റാളിൽ പച്ചക്കറി സ്വീകരിച്ചില്ല കുടുംബശ്രീക്കാർക്ക്​ നിരാശ

നന്മണ്ട: കുട്ടമ്പൂർ ജ്വാല കുടുംബശ്രീയിലെ 'പ്രതീക്ഷ' സംഘാംഗങ്ങളുടെ പ്രതീക്ഷ തകർത്ത് അധികൃതർ. മുണ്ടോട്ടയിൽതാഴത്ത് 50 സ​െൻറ് സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്ത് നൂറുമേനി വിളവുനേടിയ സംഘത്തിനാണ് വയറ്റത്തടി. വെണ്ട, പടവലം, ഇളവൻ, മത്തൻ, ചീര, ചുരങ്ങ, പയർ, പാവക്ക, കക്കിരി, ബീൻസ് എന്നിവ സംഘാംഗങ്ങളായ ഹാജറ, ശൈലജ, ജസി എന്നിവർ വണ്ടിയിൽ കാക്കൂരിലെത്തിച്ചു. എന്നാൽ, കൃഷിഭവ​െൻറ മുൻകൂർ അനുമതിയില്ലാതെ സ്വീകരിക്കാൻ പ്രയാസമാണെന്നായിരുന്നു സ്റ്റാളി​െൻറ ചുമതലക്കാർ ഇവരെ അറിയിച്ചത്. കനറാ ബാങ്കിൽനിന്ന് അരലക്ഷം രൂപ വായ്പയെടുത്തായിരുന്നു ജൈവകൃഷി. വിളവെടുപ്പ് ഉത്സവമാക്കി മാറ്റിയ ഉദ്ഘാടന മാമാങ്കത്തിലാണ് അമ്പതിലേറെ വനിതകളെ സാക്ഷിനിർത്തി വിശിഷ്ടാഥിതികളുടെ പ്രഖ്യാപനം പെരുമഴയായി വർഷിച്ചത്. കൃഷിഭവ​െൻറ ആഭിമുഖ്യത്തിൽ ആഴ്ചയിലൊരു ദിവസം കുടുംബശ്രീക്കാരുടെ പച്ചക്കറി ഉൽപന്നങ്ങൾ വിപണനത്തിനായി സൗകര്യമൊരുക്കുമെന്ന പ്രഖ്യാപനം നീണ്ട കരഘോഷത്തോടെയാണന്ന് വനിതകൾ വരവേറ്റത്. തരിശുപാടങ്ങൾ കൃഷിക്ക് ഉപയുക്തമാക്കണമെന്നും ജൈവകൃഷി പ്രോത്സാഹിപ്പിക്കണമെന്നുമുള്ള സർക്കാറി​െൻറ പ്രഖ്യാപിത നയം നിലവിലിരിക്കെയാണ് കാർഷിക വൃത്തിയിലേർപ്പെടുന്നവരെ നിരാശരാക്കുന്ന പ്രവണതകൾ തലപൊക്കിയത്. മടക്കിക്കൊണ്ടുവന്ന പച്ചക്കറികൾ തൊട്ടടുത്ത യു.പി സ്കൂളിലും അയൽ വീട്ടുകാർക്കുമൊക്കെ കൊടുത്തുവെങ്കിലും ആയിരക്കണക്കിനു രൂപയുടെ പച്ചക്കറികൾ കേടുവരികയും ചെയ്തു. പച്ചക്കറികൾ കേടുവരാതെ സൂഷിക്കുന്നതിനുള്ള സംവിധാനം ഇല്ലാത്തതാണ് കാരണമെന്നാണ് അധികൃതരുടെ ഭാഷ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.