യാത്രയയപ്പ്

മുക്കം: കാരശ്ശേരി എച്ച്.എൻ.സി.കെ.എം.എ.യു.പി സ്കൂളിൽനിന്ന് ഈ അധ്യയന വർഷം വിരമിക്കുന്ന പ്രധാനാധ്യാപകൻ കുണ്ടുങ്ങൽ മുഹമ്മദ് മാസ്റ്റർക്ക് പി.ടി.എ കമ്മിറ്റി നൽകി. പ്രസിഡൻറ് വി.പി. ഷിഹാബ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് നടുക്കണ്ടി അബൂബക്കർ, എം.ടി. സെയ്ത് ഫസൽ, ഇ.കെ. നാസർ, എം.പി.ടി.എ ചെയർപേഴ്സൻ ഇ. മുബീന, കെ.പി. ഉസ്മാൻ, പി.പി. ഉമ്മർ, വി.എസ്. മോഹനൻ, സി.കെ. സിദ്ദീഖ്, ഹസീന, ദിവ്യ എന്നിവർ സംസാരിച്ചു. കെ. അബ്ദുറസാഖ് സ്വാഗതവും പി.ഡി. ടോമി നന്ദിയും പറഞ്ഞു. കാലിത്തീറ്റ വിതരണം മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്ത് 2017-18 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമപഞ്ചായത്തിൽ താമസക്കാരായ വിവിധ ക്ഷീരസംഘങ്ങളിൽ പാൽ അളക്കുന്ന ക്ഷീരകർഷകർക്ക് കാലിത്തീറ്റ സബ്സിഡി നിരക്കിൽ വിതരണം ചെയ്യുന്നു. ആവശ്യമുള്ള ക്ഷീരകർഷകർ മുക്കം, തേക്കുംകുറ്റി, കാരശ്ശേരി, ക്ഷീരസംഘംങ്ങളിൽ മാർച്ച് 21നകം അപേക്ഷ നൽകണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.