നിക് ഉട്ട് ഇന്ന് വിവിധ പരിപാടികളിൽ

കോഴിക്കോട്: ലോക പ്രശസ്ത യുദ്ധഫോട്ടോഗ്രാഫറും പുലിറ്റ്സർ സമ്മാന ജേതാവുമായ നിക് ഉട്ട് ശനിയാഴ്ച കോഴിക്കോട്ടെ വിവിധ പരിപാടികളിൽ പങ്കെടുക്കുകയും വിവിധ പ്രദേശങ്ങൾ സന്ദർശിക്കുകയും ചെയ്യും. രാവിലെ 9.30ന് ലളിതകല അക്കാദമി ആർട്ട് ഗാലറിയിൽ അദ്ദേഹത്തി​െൻറ ഫോട്ടോ പ്രദർശനം മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ആറിന് ടൗൺഹാളിൽ ഐ.പി.ആർ.ഡി, കോർപറേഷൻ, പ്രസ് ക്ലബ്, ഡി.ടി.പി.സി എന്നിവയുടെ നേതൃത്വത്തിൽ പൗര സ്വീകരണം നൽകും. എം.ടി. വാസുദേവൻ നായർ, ഡോ. എം.ജി.എസ് നാരായണൻ, എന്നിവർ പൗരസ്വീകരണ പരിപാടിയിൽ പങ്കെടുക്കും. പൊതുജനങ്ങൾക്ക് അദ്ദേഹവുമായി സംവദിക്കാനും അവസരമൊരുക്കും. ബേപ്പൂരിലെ ഉരു നിർമാണകേന്ദ്രം, കടലുണ്ടി പക്ഷിസങ്കേതം, തളി ക്ഷേത്രം, മിശ്കാൽ പള്ളി, മിഠായിതെരുവ്, സി.വി.എൻ കളരി, കുറ്റിച്ചിറയിലെ മുസ്ലിം തറവാട്, വടകര സർഗാലയ എന്നിവിടങ്ങൾ നിക് ഉട്ട് സന്ദർശിക്കും. ചേലിയ കഥകളി വിദ്യാലയത്തിൽ ചേമഞ്ചേരി കുഞ്ഞിരാമൻ നായരുടെ നവരസ ഭാവങ്ങൾ ഒപ്പിയെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.