ചെങ്ങോടുമല ഖനനം: കലക്ടർ റിപ്പോർട്ട് തേടി

പേരാമ്പ്ര: കോട്ടൂർ ഗ്രാമപഞ്ചായത്തിലെ ചെങ്ങോടുമലയിൽ കരിങ്കൽ ഖനനത്തിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട് ജില്ല കലക്ടർ എ.ഡി.എമ്മിനോടും ജിയോളജി വകുപ്പിനോടും റിപ്പോർട്ട് തേടി. 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകാനാണ് ആവശ്യപ്പെട്ടത്. ചെങ്ങോടുമല ഖനനവിരുദ്ധ ആക്ഷൻ കമ്മിറ്റി പ്രവർത്തകർ നൽകിയ നിവേദനത്തെ തുടർന്നാണ് നടപടി. റിപ്പോർട്ട് ലഭിച്ചശേഷം സ്ഥലം സന്ദർശിക്കുമെന്നും കലക്ടർ യു.വി. ജോസ് ആക്ഷൻ കമ്മിറ്റി പ്രവർത്തകർക്ക് ഉറപ്പുനൽകി. ഡി.ഇ.എ.സിയുടെ (ജില്ല പരിസ്ഥിതി വിലയിരുത്തൽ സമിതി) മൂന്ന് അംഗങ്ങൾ മാത്രമാണ് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് നൽകിയതെന്ന് കലക്ടർക്ക് നൽകിയ നിവേദനത്തിൽ പറയുന്നു. ജിയോളജിയുടെയും മലിനീകരണ നിയന്ത്രണ ബോർഡി​െൻറയും അംഗങ്ങളും ഒരു പരിസ്ഥിതി പ്രവർത്തകനുമാണ് ചെങ്ങോടു മല സന്ദർശിച്ചത്. സ്ഥലം സന്ദർശിച്ച സമിതിയിൽ ഈ പ്രദേശത്തി​െൻറ ജൈവ വൈവിധ്യ പ്രാധാന്യം തിരിച്ചറിയാൻ കഴിയുന്ന ആരും ഉണ്ടായിരുന്നില്ല. വനംവകുപ്പിനെ പ്രതിനിധാനം ചെയ്ത് അംഗങ്ങളും സമിതിയിൽ ഇല്ല. നീർമറി പ്രദേശത്തി​െൻറ പ്രാധാന്യം തിരിച്ചറിയാൻ വേണ്ടി എൻജിനീയറിങ് വൈദഗ്ധ്യമുള്ള സി.ഡബ്ല്യു.ഡി.ആർ.എമ്മിലെ ശാസ്ത്രജ്ഞരും പരിശോധന നടത്തിയില്ലെന്നും നിവേദനത്തിൽ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.