മല്യ കോടതിയിൽ ഹാജരായി

ലണ്ടൻ: 9,000 കോടിയുടെ തട്ടിപ്പ് നടത്തി രാജ്യംവിട്ട കേസിൽ വിചാരണക്ക് വിട്ടുനൽകണമെന്ന ഇന്ത്യയുടെ ആവശ്യം പരിഗണിക്കുന്ന കോടതിയിൽ വിജയ് മല്യ ഹാജരായി. കേസ് പരിഗണിക്കുന്ന ജഡ്ജി എമ്മ ആബട്ട്നോട്ടിനു മുമ്പാകെയാണ് ഹാജരായി മൊഴി നൽകിയത്. കഴിഞ്ഞദിവസം അദ്ദേഹത്തിനുവേണ്ടി ഹാജരായ അഭിഭാഷകൻ െക്ലയർ മോണ്ട്ഗോമറി പ്രോസിക്യൂഷൻ സമർപ്പിച്ച രേഖകൾ അംഗീകരിക്കാനാവില്ലെന്ന് വ്യക്തമാക്കിയിരുന്നു. വാദം കേൾക്കൽ അവസാന ഘട്ടത്തിലെത്തിയതിനാലാണ് നിർബന്ധമല്ലാതിരുന്നിട്ടും മല്യ കോടതിയിലെത്തിയത്. വാദം പൂർത്തിയാകുന്നതോടെ ഇന്ത്യക്കു വിട്ടുനൽകുന്ന വിഷയത്തിൽ കോടതി വിധി പ്രഖ്യാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.