അതി സുരക്ഷ നമ്പർ പ്ലേറ്റുകൾ: കേരളം ഉൾപ്പെടെ മറുപടി നൽകണം

ന്യൂഡൽഹി: എല്ലാ വാഹനങ്ങൾക്കും അതി സുരക്ഷ നമ്പർ പ്ലേറ്റുകൾ ഏർപ്പെടുത്തുന്നതിൽ വീഴ്ച വരുത്തിയ സംഭവത്തിൽ സമർപ്പിച്ച കോടതിയലക്ഷ്യ ഹരജിയിൽ ഗോവ, യു.പി, കേരളം, പഞ്ചാബ്, മധ്യപ്രദേശ് സംസ്ഥാനങ്ങൾ നാല് ആഴ്ചക്കകം പ്രതികരണം അറിയിക്കണമെന്ന് സുപ്രീംകോടതി ബെഞ്ച് ആവശ്യപ്പെട്ടു. 2012 ജൂൺ 15നകം അതി സുരക്ഷ നമ്പർ േപ്ലറ്റുകൾ ഏർപ്പെടുത്തണമെന്ന് നേരത്തേ സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പഴയ വാഹനങ്ങൾക്ക് 2015 ജൂൺ 15 വരെയും സമയം നൽകുകയുണ്ടായി. സുരക്ഷ വിഷയം പൊതുസമൂഹത്തെ ബാധിക്കുന്നതായതിനാൽ, ഇക്കാര്യം നിർബന്ധമായും നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.