പട്ടാപ്പകൽ പൂട്ടിയിട്ട വീട്ടിൽ മോഷണം: 10 പവ​ൻ സ്വർണാഭരണം കവർന്നു

മുക്കം: പട്ടാപ്പകൽ പൂട്ടിയിട്ട വീട്ടിൽ കള്ളൻ കയറി 10 പവ​െൻറ സ്വർണാഭരണങ്ങൾ കവർന്നു. മുക്കം കുമാരനെല്ലൂർ കുന്നത്ത് ഭരത​െൻറ വീട്ടിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ 11ഒാെട വീട്ടമ്മ സാധനങ്ങൾ വാങ്ങാൻ തൊട്ടടുത്ത കടയിലേക്ക് പോയ തക്കത്തിൽ വീടി​െൻറ പിൻവാതിലി​െൻറ പൂട്ടുതകർത്ത് അകത്തുകയറിയാണ് അലമാരയിൽ സൂക്ഷിച്ച ആഭരണം മോഷ്ടിച്ചത്. അലമാരയിലുണ്ടായിരുന്ന വസ്ത്രങ്ങളടക്കം വാരിവലിച്ചിട്ട നിലയിലായിരുന്നു. മേശയുടെ വലിപ്പുകളും പുറത്തേക്ക് വലിച്ചിട്ടിരുന്നു. സംഭവത്തിൽ മുക്കം പൊലീസ് കേസെടുത്തു. ബാലുശ്ശേരിയിൽനിന്ന് പൊലീസ് നായും വടകരയിൽനിന്നുള്ള വിരലടയാള വിദഗ്ധരും എത്തി തെളിവുകൾ ശേഖരിച്ചു. കേന്ദ്ര സർക്കാറി​െൻറ ജനവിരുദ്ധ നടപടി: പ്രതിഷേധ പ്രകടനം മുക്കം: കേന്ദ്ര സർക്കാറി​െൻറ ജനദ്രോഹ നടപടികളിലും രാജ്യതാൽപര്യങ്ങൾക്ക് വിരുദ്ധമായ നയങ്ങളിലും പ്രതിഷേധിച്ച് കേന്ദ്ര ട്രേഡ് യൂനിയനുകൾ നടത്തിയ അഖിലേന്ത്യ പ്രതിഷേധ ദിനാചരണത്തി​െൻറ ഭാഗമായി കാരശ്ശേരി ജങ്ഷനിൽ പ്രകടനവും പൊതുയോഗവും നടത്തി. സി.ഐ.ടി.യു തിരുവമ്പാടി ഏരിയ പ്രസിഡൻറ് ജോണി ഇടശ്ശേരി ഉദ്ഘാടനം ചെയ്തു. എ.ഐ.ടി.യു.സി തിരുവമ്പാടി മണ്ഡലം സെക്രട്ടറി കെ. ഷാജികുമാർ അധ്യക്ഷത വഹിച്ചു. എം.വി. കൃഷ്ണൻകുട്ടി, നാസർ കൊളായി, വി.കെ. അബൂബക്കർ, അബ്ദുല്ല കുമാരനെല്ലർ, എം.പി. മജീദ്, പി.ടി. ബാബു, വിനോദ്, കെ.പി. ഷാജി, പി. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.