ആമിഷ് സ്ഥലികളിലൂടെ വിസ്മയപൂര്‍വ്വം പുസ്തക പ്രകാശനം ചെയ്തു

'ആമിഷ് സ്ഥലികളിലൂടെ വിസ്മയപൂര്‍വ്വം' പുസ്തക പ്രകാശനം കോഴിക്കോട്: അമേരിക്കയിലെ ആമിഷ് ജനതയെ കുറിച്ച് എ.പി. മെഹറലി രചിച്ച 'ആമിഷ് സ്ഥലികളിലൂടെ വിസ്മയപൂര്‍വ്വം' സഞ്ചാര സാഹിത്യകൃതി പ്രഫ. കെ.പി. ശങ്കരന്‍ വി. മുസഫര്‍ അഹമ്മദിന് നല്‍കി പ്രകാശനം ചെയ്തു. സർവ സുഖസൗകര്യങ്ങളും ഉപേക്ഷിച്ച് സന്തോഷത്തോടെയും പരസ്പരവിശ്വാസത്തോടെയും ജീവിതം നയിക്കുന്ന ജനവിഭാഗത്തെ കുറിച്ചുള്ള ഈ പുസ്തകത്തിന് ഇന്നത്തെ കാലത്ത് ഏറെ പ്രസക്തിയുണ്ടെന്ന് കെ.പി. ശങ്കരന്‍ പറഞ്ഞു. ഡോ. ഖദീജ മുംതാസ് ഉദ്ഘാടനം ചെയ്തു. പി.കെ. പാറക്കടവ് അധ്യക്ഷത വഹിച്ചു. പ്രഫ. പി.കെ. ദയാനന്ദന്‍ പുസ്തക പരിചയം നടത്തി. പി.പി. ശ്രീധരനുണ്ണി, കാസിം വാടാനപ്പള്ളി, പൂനൂര്‍ കെ. കരുണാകരൻ, ടി.പി. മമ്മു, എ.പി. മെഹറലി എന്നിവർ സംസാരിച്ചു. ശശിധരന്‍ ഫറോക്ക് സ്വാഗതവും സലിം വേങ്ങാട്ട് നന്ദിയും പറഞ്ഞു. photo ab
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.