ജേതാക്കളെ അനുമോദിച്ചു

കക്കോടി: സൗഹൃദം റെസിഡൻറ്സ് അസോസിയേഷൻ അനുമോദന ചടങ്ങ് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഹൈദരാബാദ് യൂനിവേഴ്സിറ്റിയിൽനിന്ന് ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ കോേട്ടാളിതാഴം കെ.പി. സുഹൈൽ, പവർ ഇലക്ട്രോണിക്സിൽ ഡോക്ടറേറ്റ് നേടിയ ആരിഷ് ഷെരീഫ്, ബി. ഹൃദയകുമാരി സ്മാരക പുരസ്കാരം നേടിയ എം.പി. റുക്സാന മജീദ് എന്നിവരെ ചടങ്ങിൽ ആദരിച്ചു. സൗഹൃദം പ്രസിഡൻറ് സാജിത അധ്യക്ഷത വഹിച്ചു. കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.കെ. ചോയിക്കുട്ടി മുഖ്യാതിഥിയായിരുന്നു. ജില്ല പഞ്ചായത്ത് അംഗം താഴത്തയിൽ ജുമൈലത്ത്, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മേലാൽ മോഹനൻ എന്നിവർ സംസാരിച്ചു. റെസിഡൻറ്സ് അസോസിയേഷൻ സെക്രട്ടറി എം. രവി സ്വാഗതവും വൈസ് പ്രസിഡൻറ് ടി. നസീർ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.