ജി.എസ്​.ടി ഭവൻ മാർച്ച്​

കോഴിക്കോട്: വുഡ് ക്രാഫ്റ്റ് ഒാണേഴ്സ് വെൽഫെയർ ഒാർഗനൈസേഷൻ ഒാഫ് കേരള (ഡബ്ല്യു.ഒ.കെ) ജി.എസ്.ടി ഭവൻ മാർച്ച് നടത്തി. മരാധിഷ്ഠിത ഉൽപന്നങ്ങൾക്ക് ജി.എസ്.ടി അഞ്ച് ശതമാനമാക്കുക, മരാധിഷ്ഠിത വ്യവസായം സംരക്ഷിക്കുക, പൊലൂഷൻ കൺട്രോൾ ബോർഡ് കർശന നിബന്ധനകൾ ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു മാർച്ച്. സംസ്ഥാന പ്രസിഡൻറ് എ.കെ. അജയൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എ.കെ. ശശിധരൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഭരതൻ പുത്തൂർവട്ടം, ഷാജി നല്ലളം, ദിനേശൻ ആചാര്യ, എം.ഒ. ബാബു, വി. പ്രദീപ് കുമാർ, റിഷീദ് നരിക്കുനി, സുനിൽ കുമാർ പന്നിക്കോട്, ഒ. രാജീവൻ, ഷാജി ബാലുശ്ശേരി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.