മാല​െപാട്ടിച്ച മധുര സ്വദേശിനിയെ പിടികൂടി

താമരശ്ശേരി: മാലപൊട്ടിച്ച് ഓടിയ തമിഴ്‌നാട് മധുരസ്വദേശിനിയെ നാട്ടുകാര്‍ പിടികൂടി െപാലീസില്‍ ഏല്‍പ്പിച്ചു. വെളിമണ്ണ സ്വദേശിയായ യുവതിയുടെ കുട്ടിയുടെ മാല പൊട്ടിച്ച് ഓടിയ തമിഴ്‌നാട് മധുര സ്വദേശിനിയായ മീനാക്ഷി (19) യെയാണ് നാട്ടുകാര്‍ പിടിക്കൂടി താമരശേരി െപാലീസില്‍ ഏല്‍പിച്ചത്. താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ ഒ.പി ടിക്കറ്റ് എടുക്കുന്നതിനിടയിലാണ് ഇവര്‍ കുട്ടിയുടെ മാല പൊട്ടിച്ചത്. താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.