കാറ്റും മഴയും തുണച്ചില്ല; 'പച്ച' വിടാതെ ഇരുവഴിഞ്ഞിപ്പുഴ

മുക്കം: ന്യൂനമർദത്തെ തുടർന്നുണ്ടായ കനത്ത മഴയും കാറ്റും ഇരുവഴിഞ്ഞിപ്പുഴയിലെ ബ്ലൂഗ്രീൻ ആൽഗയെ നീക്കിയില്ല. ആറ്റ് പുറംകടവ്, വൈശ്യംപുറം എന്നീ ഭാഗങ്ങളിൽ ബ്ലൂഗ്രീൻ ആൽഗ പ്രതിഭാസം കടുത്ത പച്ചപ്പിലേക്ക് വീണ്ടും മാറി. സൈനോ ബാക്ടീരിയ നിലവിലുള്ളതിനേക്കാൾ വർധിച്ചാൽ ഇരുവഴിഞ്ഞിയുടെ മത്സ്യസമ്പത്തിെന ബാധിക്കുമോ എന്നതിലും ആശങ്കയുണ്ട്. നേരത്തെ ഇവിടെങ്ങളിൽ മത്സ്യങ്ങൾ ചത്ത് പൊന്തിയതായി റിപ്പോർട്ട് ചെയ്തിരുന്നു. ആറ്റുപുറത്ത് കടവിലെ പച്ചപ്പ് നിറം കടുത്തതിനാൽ പുഴയിലിറങ്ങാൻ തന്നെ ജനം മടിക്കുന്നു. മഴ പെയ്തിട്ടും കാറ്റ് വീശിയടച്ചിട്ടും പുഴയിൽ ജലത്തിന് ഇളക്കം തട്ടിയിട്ടും പായലുകൾ ഒഴിവാകാത്ത സ്ഥിതിയിൽ, വീണ്ടും പടരാതിരിക്കാൻ ഇവ ശാസ്ത്രീയ രീതിയിൽ നീക്കം ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.