സേക്രഡ് ഹാർട്ട് യു.പി. സ്കൂൾ സപ്തതി ആഘോഷ സമാപനം നാളെ

തിരുവമ്പാടി: ഒരു വർഷം നീണ്ട തിരുവമ്പാടി സേക്രഡ് ഹാർട്ട് യു.പി സ്കൂൾ സപ്തതി ആഘോഷം ശനിയാഴ്ച സമാപിക്കുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ആഘോഷത്തി​െൻറ ഭാഗമായി ബഹുനില കെട്ടിട നിർമാണം പൂർത്തീകരിച്ചു. ആഘോഷങ്ങളുടെ സമാപന സമ്മേളനം ശനിയാഴ്ച വൈകീട്ട് അഞ്ചിന് ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സപ്തതി കെട്ടിട ഉദ്ഘാടനം ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ നിർവഹിക്കും. വാർത്ത സമ്മേളനത്തിൽ പ്രധാനാധ്യാപകൻ അഗസ്റ്റിൻ മഠത്തിപറമ്പിൽ, ചെയർമാൻ ഷൈൽ മോൻ, അബ്ദുറഷീദ്, പി. അബ്ദുൽ മജീദ് എന്നിവർ സംബന്ധിച്ചു. അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക് നിർത്താതെ പോയ കാർ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പൊലീസിലേൽപ്പിച്ചു തിരുവമ്പാടി: അമിത വേഗത്തിലെത്തിയ കാർ ഇടിച്ച് ബൈക്ക് യാത്രികന് പരിക്ക്. പരിക്കേറ്റ കല്ലുരുട്ടി സ്വദേശി വിജയനെ ( 44) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായിരുന്ന അരീക്കോട് ഉഗ്രപുരം സ്വദേശിയായ ഗണേശനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഒരാൾ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. തിരുവമ്പാടി - ഗെയ്റ്റുംപടി റോഡിൽ താഴെ തിരുവമ്പാടിക്കുസമീപം വ്യാഴാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് സംഭവം. ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയ കാർ നാട്ടുകാർ പിന്തുടർന്ന് പിടികൂടുകയായിരുന്നു. കാറിൽനിന്ന് മദ്യക്കുപ്പികളും െപാലീസ് കണ്ടെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.