പൊയില്‍ക്കാവ് ദുർഗാദേവി ക്ഷേത്രം താലപ്പൊലി മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: . കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാടി​െൻറ കാർമികത്വത്തില്‍ രാത്രി എട്ടു മണിയോടെ ആദ്യം പടിഞ്ഞാറെ കാവിലും തുടര്‍ന്ന് കിഴക്കെ കാവിലും കൊടിയേറി. കൊടിയേറ്റ ചടങ്ങ് വീക്ഷിക്കാന്‍ നൂറുകണക്കിന് ഭക്തര്‍ എത്തി. കലവറ നിറക്കല്‍, മൃദുല പത്മകുമാറി​െൻറ സംഗീതാര്‍ച്ചന എന്നിവയും ഉണ്ടായിരുന്നു. ക്ഷേത്രോത്സവം 20ന് വൈകീട്ട് ഗുരുതിയോടെ സമാപിക്കും. അനുശോചിച്ചു എകരൂൽ: ഇയ്യാട് സി.സി.യു.പി സ്കൂള്‍ റിട്ട. അധ്യാപകന്‍ ടി. ചന്തുക്കുട്ടി മാസ്റ്ററുടെ നിര്യാണത്തില്‍ സ്റ്റാഫ് കൗണ്‍സില്‍ യോഗം അനുശോചിച്ചു. എ.ഇ. രാധാകൃഷ്ണൻ, പി.വി. സത്യൻ, പി. സഞ്ജീവൻ, എ.വി. സുനില്‍ദത്ത്, എ.കെ. രാജേശ്വരി എന്നിവര്‍ സംസാരിച്ചു. വനിത സെമിനാർ മേപ്പയൂർ: ഗ്രാമപഞ്ചായത്ത് മഞ്ഞക്കുളം തുടർവിദ്യാകേന്ദ്രത്തി​െൻറ നേതൃത്വത്തിൽ വനിത സെമിനാർ സംഘടിപ്പിച്ചു. പ്രസിഡൻറ് പി.കെ. റീന ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ വി.പി. രമ അധ്യക്ഷത വഹിച്ചു. സിവിൽ പൊലീസ് ഓഫിസർ ജമീല റഷീദ് ക്ലാസെടുത്തു. വാർഡ് അംഗങ്ങളായ ഇ. ശ്രീജയ, പി. കുഞ്ഞിമൊയ്തി, ടി.പി. പുഷ്പലത, പി.എം. ശോഭ, ജ​െൻറർ ആർ.പി.എൻ.പി. ശോഭ, കെ.എം. ഗോപാലൻ, എം.കെ. രാമചന്ദ്രൻ, ദേവി സൗമിത്രി എന്നിവർ സംസാരിച്ചു. എ.ഡി.എസ് സെക്രട്ടറി വി.പി. തങ്കമണി നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.