വട്ടോളി പാട്ടുത്സവം ഞായറാഴ്ച തുടങ്ങും

മുക്കം: വട്ടോളിപറമ്പ് വട്ടോളി ദേവീക്ഷേത്രത്തിലെ പാട്ടുത്സവത്തിന് ഞായറാഴ്ച തുടക്കമാകുമെന്ന് ഉത്സവ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ഉത്സവം ഞായറാഴ്ച ഒമ്പതിന് ലങ്കയിൽ പ്രേമരാജൻ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം തന്ത്രി പാതിരിശ്ശേരി ശങ്കരൻ നമ്പൂതിരിപ്പാട് മുഖ്യകാർമികത്വം വഹിക്കും. തിങ്കളാഴ്ച വൈകീട്ട് ആറിന് നടക്കുന്ന സാംസ്കാരിക സമ്മേളനം മുക്കം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്യും. കാരശേരി സഹകരണ ബാങ്ക് പ്രസിഡൻറ് എൻ.കെ. അബ്ദുറഹിമാർ മുഖ്യാതിഥിയാകും. മലബാർ ദേവസ്വം ബോർഡ് ഡിവിഷൻ ചെയർമാൻ എളമന ഹരിദാസ് മുഖ്യപ്രഭാഷണം നടത്തും. ഏഴിന് വാദ്യമേളങ്ങളുടെയും നിശ്ചല ദൃശ്യങ്ങളോടെയുമുള്ള വിവിധ ദേശക്കാരുടെ കാഴ്ചവരവാഘോഷമുണ്ടാകും. ജി.കെ. വാര്യരും സംഘവും അവതരിപ്പിക്കുന്ന അക്ഷരശ്ലോക സദസ്സ്, രാത്രി പത്തിന് പാണ്ടിമേളത്തി​െൻറ അകമ്പടിയോടെ ദേവി ആനപ്പുറത്ത് മുല്ലക്കൽ പാട്ടിന് എഴുന്നെള്ളും. തുടർന്ന് ഇടക്ക പ്രദക്ഷിണം, കൊട്ടിപ്പാടി സേവ, ഈടും കൂറും, നൃത്തം, കള പ്രദക്ഷിണം, കളംപൂജ, കളം മായ്ക്കൽ എന്നിവയും നടക്കും. തിങ്കളാഴ്ച ഉച്ചമുതൽ വൈകീട്ട് വരെ സംഘനൃത്തം, നാടോടി നൃത്തം, ഭരതനാട്യം, കുച്ചിപ്പുടി എന്നീ നൃത്ത ഇനങ്ങളിലെ അരങ്ങേറ്റം നടക്കും. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് എടക്കാട്ടുപറമ്പിൽ മോഹൻദാസ്, എരഞ്ഞിക്കൽ രാജൻ, സുനിൽ പൊയ്യേരി എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.