ഉൾക്കടലിൽ കുടുങ്ങിയ ബോട്ടും 12 മത്സ്യത്തൊഴിലാളികളെയും രക്ഷപ്പെടുത്തി

പ്രൊപല്ലർ ലീഫ് പെട്ടിയതാണ് ബോട്ട് നടുക്കടലിൽ കുടുങ്ങാൻ കാരണമായത് ബേപ്പൂർ: യന്ത്രത്തകരാറിനെ തുടർന്ന് മണിക്കൂറുകളോളം ഉൾക്കടലിലെ തിരമാലകളിൽ കുടുങ്ങിയ മത്സ്യബന്ധന ബോട്ടും 12 തൊഴിലാളികളെയും രക്ഷപ്പെടുത്തി. ബേപ്പൂർ സ്വദേശി ചേക്കി​െൻറകത്ത് മുജീബി​െൻറ ഉടമസ്ഥതയിലുള്ള 'നജ ഫാത്തിമ' എന്ന ബോട്ടാണ് അപകടത്തിൽ പെട്ടത്. എൻജി​െൻറ കൂടെ ഘടിപ്പിക്കുന്ന പ്രൊപല്ലർ ലീഫ് പൊട്ടിയത് കാരണമാണ് നടുക്കടലിൽ ബോട്ട് കുടുങ്ങിയത്. കഴിഞ്ഞ മാസം 27ന് ബേപ്പൂർ തുറമുഖത്തുനിന്നാണ് തമിഴ്നാട് കന്യാകുമാരി സ്വദേശികളായ 12 മത്സ്യത്തൊഴിലാളികളെയുമായി ബോട്ട് മീൻപിടിത്തത്തിനായി കടലിലേക്ക് പുറപ്പെട്ടത്. ബുധനാഴ്ച പുലർച്ചയോടെ ഗോവക്ക് സമീപത്തെ മൽപ്പെ ഹാർബറിന് വടക്കു വശത്തായി 15 നോട്ടിക്കൽ മൈൽ അകലെവെച്ചാണ് ബോട്ടി​െൻറ പ്രൊപല്ലർ ലീഫ് പൊട്ടി ബോട്ടി​െൻറ ഗതി നഷ്ടപ്പെട്ടത്. കടലിലെ തിരമാലകൾ കാരണം മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തനങ്ങൾ തുടങ്ങാനായത്. ബോട്ടിലെ സ്രാങ്ക് കന്യാകുമാരി കുറുമ്പന സ്വദേശി രമേഷി​െൻറ നേതൃത്വത്തിലുള്ള 12 മത്സ്യത്തൊഴിലാളികളും 14 മണിക്കൂറിലധികം സമയമാണ് ജീവന്മരണ പോരാട്ടവുമായി രക്ഷാപ്രവർത്തകരെ കാത്ത് ബോട്ടിൽ കഴിച്ചുകൂട്ടിയത്. സമീപ പ്രദേശങ്ങളിൽ മത്സ്യബന്ധനം നടത്തുകയായിരുന്ന ഗോവയിലെ മത്സ്യത്തൊഴിലാളികളാണ് ബോട്ട് അപകടത്തിൽപ്പെട്ട വിവരം ഉടമയെ അറിയിക്കുന്നത്. ഉടൻതന്നെ കോസ്റ്റ് ഗാർഡിനെയും ബേപ്പൂർ ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടറെയും വിവരമറിയിച്ചതിനെ തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ ആരംഭിക്കാൻ നടപടികളാരംഭിക്കുകയായിരുന്നു. കപ്പലുകൾ ഉപയോഗിച്ച് രക്ഷാപ്രവർത്തനം നടത്താൻ പ്രയാസകരമായത് തുടക്കത്തിൽ രക്ഷാപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചു. പിന്നീട് ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ടർ, കോഴിക്കോട് ജില്ല കലക്ടർ യു.വി. ജോസ് എന്നിവർ ഇടപെട്ട് ഗോവയിലും മംഗലാപുരത്തുമുള്ള ഫിഷറീസ് ഡിപ്പാർട്മ​െൻറുകളോട് അടിയന്തര രക്ഷാസന്നാഹങ്ങൾക്ക് മുൻകൈയെടുക്കണമെന്ന് അഭ്യർഥിച്ചതി​െൻറ അടിസ്ഥാനത്തിൽ, മൽപ്പെ ഹാർബറിൽനിന്ന് ബുധനാഴ്ച വൈകീട്ട് അഞ്ചു മണിയോടെ ബോട്ട് അയച്ച് കോസ്റ്റ് ഗാർഡി​െൻറ സഹായത്താൽ ബോട്ട് കെട്ടിവലിച്ച് ബോട്ടും ബോട്ടിലുണ്ടായിരുന്ന 12 മത്സ്യത്തൊഴിലാളികളെയും സുരക്ഷിതമായി രക്ഷപ്പെടുത്തി അർധരാത്രിയോടെ ഗോവയിലെ മൽപ്പെ ഹാർബറിലെത്തിക്കുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.