ഫറോക്ക് നഗരസഭയിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് തുടക്കം

ഫറോക്ക്: നഗരസഭയിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികൾക്ക് തുടക്കമായി. ബുധനാഴ്ച ഫറോക്ക് - കടലുണ്ടി റോഡിൽ ഐ.ഒ.സിക്കു സമീപത്തെ ഡ്രെയിനേജ് വൃത്തിയാക്കിയാണ് പ്രവർത്തികൾ ആരംഭിച്ചത്. നഗരസഭയിലെ 38 ഡിവിഷനുകളിലും വരും ദിവസങ്ങളിൽ പ്രവൃത്തികൾ തുടങ്ങും. പി.എം.എ.വൈ ഭവന നിർമാണം, കൃഷി, പൊതു ഇടങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുക, മലിന്യ നിർമാർജനം, ശുചിത്വം, നഗരസഭ ആസ്തി വികസനം, പരിപാലനം എന്നീ മേഖലകളിലാണ് അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിലെ തൊഴിലാളികളെ ഉപയോഗപ്പെടുത്തുക. തൊഴിലുറപ്പ് പദ്ധതി പ്രവൃത്തികൾ നഗരസഭ ചെയർപേഴ്‌സൻ പി. റുബീന ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ്‌ ചെയർമാൻ വി. മുഹമ്മദ് ഹസ്സൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ പി. ആസിഫ്, പി. ബൽക്കീസ്, കൗൺസിലർമാരായ കെ. മൊയ്തീൻകോയ, കെ.പി. അഷ്റഫ്, എം. വിജയൻ, ഇ.കെ. താഹിറ, ഓവർസിയർ ഷംന, വി.കെ. സിന്ധു എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.