പഠനക്യാമ്പ്

കടലുണ്ടി: കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവി​െൻറ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രകൃതി വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.എൻ. ശോഭന ഉദ്ഘാടനം ചെയ്തു. റിസർവ് മാനേജ്മ​െൻറ് കമ്മിറ്റി ചെയർമാൻ പി. ശിവദാസൻ അധ്യക്ഷത വഹിച്ചു. കടലുണ്ടി പഞ്ചായത്ത് പ്രസിഡൻറ് സി.കെ. അജയകുമാർ മുഖ്യാതിഥിയായി. മാനേജ്മ​െൻറ് കമ്മിറ്റി സെക്രട്ടറി എം. ശിവശങ്കരൻ നായർ, ജനപ്രതിനിധികളായ നിസാർ കുന്നുമ്മൽ, സി. രമേശൻ, മനോജ്, പി.വി. മുഹമ്മദ് ഷാഹിദ്, പട്ടയിൽ ബാബുരാജൻ, വനംവകുപ്പ് ഉദ്യോഗസ്ഥരായ ഇ. പ്രദീപ്കുമാർ, കെ.കെ. സുനിൽകുമാർ, അബ്ദുൽ ഗഫൂർ, നിർദേശ് പ്രോജക്ട് ഡയറക്ടർ ബി. രമേശ്ബാബു എന്നിവർ സംസാരിച്ചു. അബ്ദുസ്സലാം കൽപറ്റ, കോഴിക്കോട് എഫ്.ഡി.എ കോഒാഡിനേറ്റർ ടി.ടി. സാബു എന്നിവർ ക്ലാസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.