കുന്ദമംഗലം പഞ്ചായത്തിന്​ 25.5 കോടിയുടെ ബജറ്റ്​

കുന്ദമംഗലം: 25.55 കോടി രൂപ ചെലവും 26.96 കോടി രൂപ വരവും പ്രതീക്ഷിക്കുന്ന ബജറ്റിന് കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗീകാരം നൽകി. സാമൂഹിക സുരക്ഷിതത്വവും ക്ഷേമത്തിനുമാണ് കൂടുതൽ തുക വകയിരുത്തിയത്. ഏഴു കോടി രൂപയാണ് ഇൗ ഇനത്തിൽ മാറ്റിവെച്ചത്. കൃഷിക്കും അനുബന്ധ മേഖലക്കും 62 ലക്ഷം രൂപയും മൃഗസംരക്ഷണത്തിന് 56 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. കുടിവെള്ള പദ്ധതികൾക്ക് ഒരു കോടി 32 ലക്ഷം രൂപയും പട്ടികജാതി-വർഗ മറ്റു പിന്നാക്ക വിഭാഗ ക്ഷേമത്തിന് ഒരു കോടി 37 ലക്ഷം രൂപയും കലാകായിക യുവജന ക്ഷേമത്തിന് 55 ലക്ഷം രൂപയും വിദ്യാഭ്യാസ മേഖലക്ക് 43 ലക്ഷം രൂപയും നീക്കിവെച്ചിട്ടുണ്ട്. പശ്ചാത്തല മേഖലക്ക് മൂന്നു കോടിയും തൊഴിലുറപ്പ് പദ്ധതിക്ക് നാലു കോടിയും ഭവനനിർമാണത്തിന് മൂന്നു കോടി 22 ലക്ഷം രൂപയുമാണ് നീക്കിവെച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് വിനോദ് പടനിലം ബജറ്റ് അവതരിപ്പിച്ചു. പ്രസിഡൻറ് ഷമീന വെള്ളക്കാട്ട് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ ലീന വാസുദേവ്, കെ.പി. കോയ, ടി.കെ. സൗദ, അംഗങ്ങളായ എം. ബാബുമോൻ, ടി.കെ. ഹിതേഷ്കുമാർ, ടി.കെ. സീനത്ത്, പി. പവിത്രൻ, ശിവദാസൻ, എ.കെ. ഷൗക്കത്തലി, ഷൈജ വളപ്പിൽ, ഹസ്ബിജ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടറി ആബിദ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.