തിരുവമ്പാടി ഇൻഡേൻ ഗ്യാസ് ഏജൻസിക്ക്​ പുരസ്​കാരം

മുക്കം: പ്രധാനമന്തിയുടെ ഉജ്ജ്വൽ യോജന പദ്ധതിയിലൂടെ കേരളത്തിൽ ഏറ്റവും കൂടുതൽ ഗ്യാസ് കണക്ഷൻ നൽകിയതിന് . ബി.പി.എൽ വിഭാഗക്കാർക്കാണ് ഇൗ പദ്ധതിയിലൂടെ ഗ്യാസ് ലഭ്യമാക്കുന്നത്. ദക്ഷിണേന്ത്യയിലെ ഗ്യാസ് വിതരണ ഏജൻസികളുടെ സമ്മേളനത്തിൽ പുരസ്കാര ജേതാക്കളായ ജുനൈദ് കെ. റഹ്മാൻ, ജുംന ആമിന എന്നിവർ കർണാടക ഇൻഡേൻ ചീഫ് സി.എൻ. രാജേന്ദ്രകുമാറിൽനിന്ന് ഉപഹാരം ഏറ്റുവാങ്ങി. ഇൻഡേൻ കേരള ചീഫ് പി.എസ്. മണി, കോഴിക്കോട് ചീഫ് എസ്.എസ്.ആർ. മൂർത്തി, കൊച്ചി ചീഫ് സി.പി. ഉണ്ണികൃഷ്ണൻ, ഏരിയ മാനേജർ അലക്സ് മാത്യു എന്നിവർ സംബന്ധിച്ചു. മുക്കത്ത് സൗജന്യ സംഭാര വിതരണം മുക്കം: വേനൽ ചൂടിൽ യാത്രക്കാർക്ക് ആശ്വാസവുമായി മുക്കത്ത് സൗജന്യ സംഭാര വിതരണം തുടങ്ങി. ഡി.വൈ.എഫ്.െഎ മുക്കം മേഖല കമ്മിറ്റിയാണ് സംഭാര വിതരണ സംവിധാനമൊരുക്കിയത്. ദിവസവും രാവിലെ 11 മുതൽ വിതരണം ആരംഭിക്കും. 2000 രൂപയാണ് ദിവസ ചെലവ്. മൂന്നു മാസത്തോളം തുടരും. ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.കെ. സജി അധ്യക്ഷത വഹിച്ചു. തിരുവമ്പാടി ബ്ലോക്ക് സെക്രട്ടറി ഇ. അരുൺ, പ്രസിഡൻറ് ദിപു പ്രേംനാഥ്, മുക്കം ലോക്കല്‍ സെക്രട്ടറി എം.ബി. വിജയകുമാർ, കൗണ്‍സിലര്‍മാരായ പ്രജിത പ്രദീപ്, പി.ടി. ബാബു, ജമീല, പ്രകാശന്‍ എന്നിവർ സംസാരിച്ചു. മേഖല സെക്രട്ടറി ജാഫര്‍ ഷരീഫ് സ്വാഗതം പറഞ്ഞു. അനൂപ് മഠത്തിൽ, ഷൈജു, ജയപ്രകാശ്, റൈനീഷ്, ബാബു, മനൂപ്, അഖില്‍ എന്നിവർ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.